+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർഗോത്സവം–2017

മെൽബൺ: വിക്ടോറിയ സംസ്‌ഥാനത്തിലെ കൗമാര പ്രതിഭകളെ കണ്ടെത്തി അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ കേരളം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സർഗോത്സവം–2017 എന്ന പേരിൽ വിവിധ കലാമത്സര
സർഗോത്സവം–2017
മെൽബൺ: വിക്ടോറിയ സംസ്‌ഥാനത്തിലെ കൗമാര പ്രതിഭകളെ കണ്ടെത്തി അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ കേരളം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സർഗോത്സവം–2017 എന്ന പേരിൽ വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.

2017 ഫെബ്രുവരി 18ന് രാവിലെ മുതൽ അഞ്ചു വരെ ബ്രോഡ്മെഡോസിലുള്ള പെനോല കാത്തലിക് കോളജ് കാമ്പസിലാണ് മത്സരങ്ങൾ.

വിവിധ പ്രായപരിധിയിലുള്ളവർക്കായി കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, ഫാൻസി ഡ്രസ്, സോളോസോംഗ്, ഗ്രൂപ്പ് സോംഗ് സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് (ക്ലാസിക്കൽ, നോൺ ക്ലാസിക്കൽ), പ്രസംഗം (മലയാളം, ഇംഗ്ലീഷ്), കഥാരചന, കവിതാ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.

വിവരങ്ങൾക്ക്: ജോസ് സെബാസ്റ്റ്യൻ 0423 860 204, ഫിലിപ്പ് ജോൺ 0422 731 773 ആൽഫ്രഡ് മാത്യു 0432 176 871, Email: entekeralamaustralia@gmail.com

വിലാസം: Penola Catholic College, 29 Gibson Street, Broadmeadows.

റിപ്പോർട്ട്: പോൾ മേനാച്ചേരി