+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻബറ ക്നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം

കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിലെ ക്നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോസ് ഏബ്രഹാം ചക്കാലപ്പറമ്പിൽ (പ്രസിഡന്റ്), റ്റോജി ജേക്കബ് മറ്റത്തികുന്നേൽ (വൈസ് പ്രസിഡന്റ് )
കാൻബറ ക്നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം
കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിലെ ക്നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോസ് ഏബ്രഹാം ചക്കാലപ്പറമ്പിൽ (പ്രസിഡന്റ്), റ്റോജി ജേക്കബ് മറ്റത്തികുന്നേൽ (വൈസ് പ്രസിഡന്റ് ), ദീപു തോമസ് തോണികുഴിയിൽ (സെക്രട്ടറി), സുനി ജോസ് അമ്പാട്ട് (ജോ. സെക്രട്ടറി), സ്വപ്ന സാജു മുളയാനിക്കൽ (ട്രഷറർ), ടോംജി തോമസ് കുന്നുമംതോട്ടിയിൽ (നാഷണൽ കൗൺസിൽ മെംബർ), ജോഷി ജോർജ് ഇടവഴിക്കൽ (പബ്ലിക് റിലേഷൻ ഓഫീസർ), ബിനി അരുൺ വെട്ടികാട്ട് (വനിതാ ഫോറം പ്രതിനിധി), ഓസ്റ്റിൻ വിൻസെന്റ് (കെസിവൈഎൽ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.

വാർഷിക സമ്മേളനത്തിൽ ജെക്സിൻ അനാലിപ്പാറ അധ്യക്ഷത വഹിച്ചു. റ്റോജി മറ്റത്തികുന്നേൽ പ്രസംഗിച്ചു. യുവജനങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ക്നാനായ കത്തോലിക്ക യൂത്ത് ലീഗ് (കെസിവൈഎൽ) എന്ന പേരിൽ യുവജന വിഭാഗത്തിനും സമ്മേളനത്തിൽ രൂപം കൊടുത്തു. ക്നാനായ പാരമ്പര്യവും പൈതൃകവും ഉയർത്തി പിടിക്കുന്നതിനൊപ്പം സഭാ വിശ്വാസവും മൂല്യങ്ങളും കാത്തുസൂക്ഷിച്ചു കൊണ്ടുള്ള പ്രവർത്തനം ആയിരിക്കും പുതിയ നേതൃത്വത്തിന്റേതെന്നു ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജോമി പുലവേലിൽ