+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻബറയിലെ പുൽക്കൂട് ശ്രദ്ധേയമാകുന്നു

കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിലെ അമരു ഹോളി സ്പിരിച്വൽ ദേവാലയത്തിലെ പുൽക്കൂട് ശ്രദ്ധേയമാകുന്നു. 120 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ പള്ളിമുറ്റത്ത് നിർമിച്ചിരിക്കുന്ന പുൽക്കൂട് ഓസ്ട്രേലിയൻ ജനതക്ക്
കാൻബറയിലെ പുൽക്കൂട് ശ്രദ്ധേയമാകുന്നു
കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിലെ അമരു ഹോളി സ്പിരിച്വൽ ദേവാലയത്തിലെ പുൽക്കൂട് ശ്രദ്ധേയമാകുന്നു. 120 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ പള്ളിമുറ്റത്ത് നിർമിച്ചിരിക്കുന്ന പുൽക്കൂട് ഓസ്ട്രേലിയൻ ജനതക്ക് ഒരു വേറിട്ട കാഴ്ചയാണ്.

ഇംഗ്ലീഷ് പള്ളികളിൽ സാധാരണ നിർമിക്കുന്ന ചെറിയ പുൽക്കൂടുകളാണ് ഇതുവരെയായി കണ്ടുവരുന്നത്. എന്നാൽ പള്ളിക്ക് പുറത്ത് വിശാലമായി നിർമിച്ചിരിക്കുന്ന ഈ പുൽക്കൂട് കാണുന്നതിന് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നിരവധി ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബേദ്ലഹേം ഗ്രാമം, ഹേറോദേസിന്റെ കൊട്ടാരം, യഹൂദന്മാരുടെ സിനഗോഗ്, ഗ്രാമങ്ങൾ എന്നിവയും വെള്ളച്ചാട്ടം, കനാൽ, കുന്നിൻപ്രദേശങ്ങൾ, മഞ്ഞുമല തുടങ്ങിയവയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ഗംഗാലിൻ അമരു ഹോളി സ്പിരിറ്റ് ദേവാലയത്തിലെ ഫാ. പ്രവീണിന്റെ നേതൃത്വത്തിൽ ജോജോ കണ്ണമംഗലം, ലിക്സൺ ആന്റപ്പൻ, ബെന്നി കണ്ണംപുഴ, സിജീഷ്, വർഗീസ്, ജോയൽ, സുബിൻ, ബിജോഷ് എന്നിവരാണ് ഇതിന്റെ നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ചത്.
റിപ്പോർട്ട്: ജോജോ മാത്യു