+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുമ്പാശേരി അസോസിയേഷൻ രൂപീകരിച്ചു

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ നെടുമ്പാശേരി നിവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു. നെടുമ്പാശേരിയുടെ പ്രാന്തപ്രദേശങ്ങളായ കാലടി, മഞ്ഞപ്ര, മലയാറ്റൂർ, അങ്കമാലി നിവാസികളാണ് മെൽബണിൽ നെടുമ്പാശേരി കൂട്ടായ്മയ്ക്ക്
നെടുമ്പാശേരി അസോസിയേഷൻ രൂപീകരിച്ചു
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ നെടുമ്പാശേരി നിവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു. നെടുമ്പാശേരിയുടെ പ്രാന്തപ്രദേശങ്ങളായ കാലടി, മഞ്ഞപ്ര, മലയാറ്റൂർ, അങ്കമാലി നിവാസികളാണ് മെൽബണിൽ നെടുമ്പാശേരി കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 2017 ജനുവരിയിൽ നടക്കുന്ന നെടുമ്പാശേരി സംഗമത്തിൽ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വളർന്നു വരുന്ന യുവതലമുറയ്ക്ക് നാടിന്റെ പൈതൃകം മനസിലാക്കി കൊടുക്കുക, ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി പങ്കാളിയാവുക, മലയാള ഭാഷയുടെ പ്രസക്‌തി വിവരിച്ചു കൊടുക്കുന്ന ക്ലാസുകൾ നടത്തുക, നാട്ടിൽ നിന്ന് വന്നിട്ടുള്ള മാതാപിതാക്കളുടെ ഒത്തുചേരൽ തുടങ്ങിയവ കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സിബി സെബാസ്റ്റ്യൻ