+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൺഡേ പിക്നിക് നടത്തി

മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ മതബോധന വിദ്യാർഥികളുടെ വൺഡേ പിക്നിക് ഡിസംബർ മൂന്നിന് കർദിനിയ റീസർവോയർ പാർക്കിൽ നടത്തി.രാവിലെ പത്തിന് ആരംഭിച്ച പിക്നിക്കിൽ മതാധ്യാപകരുടേയും പാരിഷ്
വൺഡേ പിക്നിക് നടത്തി
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ മതബോധന വിദ്യാർഥികളുടെ വൺഡേ പിക്നിക് ഡിസംബർ മൂന്നിന് കർദിനിയ റീസർവോയർ പാർക്കിൽ നടത്തി.

രാവിലെ പത്തിന് ആരംഭിച്ച പിക്നിക്കിൽ മതാധ്യാപകരുടേയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, ട്രക്കിംഗ്, ബാർബിക്യു തുടങ്ങി വിവിധയിനം പരിപാടികൾ അരങ്ങേറി.

മിഷന്റെ രണ്ടു സെന്ററുകളിലായി പഠിക്കുന്ന 140 ഓളം വിദ്യാർഥികൾക്ക് ഒരുമിച്ചു കൂടി തങ്ങളുടെ സൗഹൃദം പങ്കിടുവാൻ പിക്നിക്ക് സാധിച്ചുവെന്ന് മിഷൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അഭിപ്രായപ്പെട്ടു.

മതാധ്യാപകരായ സിജോ ജോൺ, ജോർജ് പൗവത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങളായ ഏബ്രഹാം ജോൺ, ലാൻസ് വരിക്കാശേരിയിൽ, ട്രസ്റ്റി കുര്യൻ സി. ചാക്കോ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സോളമൻ ജോർജ്