പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു: ഹ​രീ​ഷ് പേ​ര​ടി

03:43 PM Oct 31, 2022 | Deepika.com

പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. പ്ര​ണ​യം സ്വ​കാ​ര്യ​സ്വ​ത്ത​വ​കാ​ശ​മ​ല്ലെ​ന്നും അ​ത് മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും കമിതാക്കൾ പ​ഠി​ക്ക​ണ​മെ​ന്നും അ​ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ‍​യു​ന്നു.

പ്ര​ണ​യി​ക്കാ​ൻ അ​റി​യാ​ത്ത ഒ​രു​ത്ത​ൻ കാ​മു​കി​യെ വെ​ട്ടി​കൊ​ല്ലു​ന്നു...​പ്ര​ണ​യി​ക്കാ​ൻ അ​റി​യാ​ത്ത ഒ​രു​ത്തി കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ല്ലു​ന്നു...​പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ൽ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു...

പ്ര​ണ​യം രാ​ഷ്ട്രി​യ​മാ​ണ്...​അ​ത് കു​ട്ടി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ പ​ഠി​ച്ചേ മ​തി​യാ​വു...​പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ന​ല്ല അ​യ​ൽ​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല ലോ​ക​വും ഉ​ണ്ടാ​ക്കാ​ൻ പ​റ്റി​ല്ല...പ്ര​ണ​യ​ത്തെ പ​ഠി​ക്കു​മ്പോ​ൾ മാ​ത്ര​മേ നി​ങ്ങ​ൾ ആ​ധു​നി​ക മ​നു​ഷ്യ​നാ​വു​ന്നു​ള്ളു...​ശാ​സ്ത്ര​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ പോ​ലും പ്ര​ണ​യം അ​ത്യാ​വി​ശ്യ​മാ​ണ്...​ദൈ​വ​വും ദൈ​വ​വ​മി​ല്ലാ​യ​മ​യും പ്ര​ണ​യ​മാ​ണ്...

പ്ര​ണ​യ​മി​ല്ലാ​തെ മ​നു​ഷ്യ​ൻ എ​ന്ന ജ​ന്തു​വി​ന് ജീ​വി​ക്കാ​ൻ പ​റ്റി​ല്ലാ...​പ​ക്ഷെ പ്ര​ണ​യം സ്വ​കാ​ര്യ​സ്വ​ത്ത​വ​കാ​ശ​മ​ല്ലെ​ന്നും അ​ത് മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും അ​വ​ൻ,അ​വ​ൾ പ​ഠി​ച്ചേ പ​റ്റു...​പ്ര​ണ​യം പ​ഠി​ക്കാ​ത്ത​വ​ന് പ്ര​ണ​യി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ എ​ന്നും അ​വ​ൻ,അ​വ​ൾ പ​ഠി​ച്ചേ മ​തി​യാ​കൂ
. ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.