+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു

നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു. ഒക്ടോബർ രണ്ടിന് നെയ്റോബി പാക്ക റോഡ് വൃത്തിയാക്കിയാണ് ‘ക്ലീൻ കെനിയ മിഷൻ’ എന്ന ശുചിത്വ മിഷൻ തുടങ്ങി വച്ചത്. കെനിയയുടെയും ഇന്ത്യയുടേയും ദേശ
കേരള അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു. ഒക്ടോബർ രണ്ടിന് നെയ്റോബി പാക്ക റോഡ് വൃത്തിയാക്കിയാണ് ‘ക്ലീൻ കെനിയ മിഷൻ’ എന്ന ശുചിത്വ മിഷൻ തുടങ്ങി വച്ചത്.

കെനിയയുടെയും ഇന്ത്യയുടേയും ദേശീയഗാനം ആലപിച്ചുകൊണ്ടാണ് ശുചിത്വ ദിനം ആരംഭിച്ചത്. അസോസിയേഷൻ ചെയർമാൻ പ്രദീപ് നായർ ഗാന്ധി ജയന്തിയുടെ പ്രാധാന്യവും പരിസരവും രാജ്യവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്‌തിയുടെയും കടമയാണെന്ന മഹാത്മ ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ച് എടുത്തു പറഞ്ഞു. സെക്രട്ടറി പ്രകാശ് മേനോൻ, പ്രധാന പങ്കാളികളായ നെയ്റോബി ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ രാധിക ലീ, രാംകോ പ്രിന്റിംഗ് ആൻഡ് പ്രോമോ ഡയറക്ടർ ടോണി ജോസഫ്, നെയ്റോബി സിറ്റി കൗൺസിൽ മറ്റു പങ്കാളികൾ എന്നിവർ സംസാരിച്ചു. നെയ്റോബി ഇന്റർനാഷണൽ സ്കൂൾ, നെയ്റോബി സിറ്റി കൗൺസിൽ, കെനിയ അസോസിയേൻ അംഗങ്ങൾ, മറ്റു കമ്യൂണിറ്റി അംഗങ്ങൾ, സ്കൂൾ വിദ്യാർഥികൾ, സിറ്റി കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നെയ്റോബി സിറ്റി കൗൺസിൽ വെസ്റ്റലൻഡ്സ് ചീഫ് ഫ്രാൻസിസ് കിയോ, ഓഫീസർ നെല്ലി അയോട്ടി, എൻവിറോൺമെന്റ് ഓഫീസർ ലാസറസ് കിവൈ എന്നിവർ അഭിനന്ദിച്ചു. പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ ലഘു ഭക്ഷണവും നൽകി.

റിപ്പോർട്ട്: ഡോ. റാഫി പോൾ