+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള അസോസിയേഷൻ ഓഫ് കെനിയ ഓണം ആഘോഷിച്ചു

നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 25ന് ലോഹന മഹാജൻ മണ്ഡൽ നെയ്റോബിയിൽ ‘ഓണം പൊന്നോണം’ എന്ന പേരിലാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. കെനിയയിലെ ഇന്ത്യൻ ഹൈക്കമ്
കേരള അസോസിയേഷൻ ഓഫ് കെനിയ ഓണം ആഘോഷിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 25ന് ലോഹന മഹാജൻ മണ്ഡൽ നെയ്റോബിയിൽ ‘ഓണം പൊന്നോണം’ എന്ന പേരിലാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്.

കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സുചിത്ര ദുരൈ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പ്രദീപ് നായർ അധ്യക്ഷത വഹിച്ചു. ദേവിക, സരിക, നിവേദ്യ, അക്ഷിതാ എന്നിവർ ഇന്ത്യയുടേയും കെനിയയുടെയും ദേശീയ ഗാനം ആലപിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രിയ ഗിരീഷും പ്രിയ മനോജും സംവിധാനം ചെയ്തവതരിപ്പിച്ച സംഘ നൃത്തം, മാളവികയും ഭവിഷ്യയും അവതരിപ്പിച്ച നാടോടി നൃത്തം, ആദർശ വിജേഷ് സംവിധാനം ചെയ്തവതരിപ്പിച്ച ഒപ്പന, ജ്യോതി സുരേഷ് സംവിധാനം ചെയ്ത കുട്ടികളുടെ സംഘ നൃത്തം, ഓണത്തിന്റെ പ്രത്യേക ആവിഷ്കാരമായി തിരുവാതിര, കഥകളി, കളരിപ്പയറ്റ് എന്നിവ ലേഖയും ആദർശയും ജസ്റ്റിനും ചേർന്നവതരിപ്പിച്ചപ്പോൾ മാവേലിയായി മനോജ് വാരിയർ തകർത്താടി.

അർച്ചന രഞ്ജിത്ത് അവതരിപ്പിച്ച ശാസ്ത്രീയ സംഘ നൃത്തം, നിമിത മേനോൻ അവതരിപ്പിച്ച സെമി ക്ലാസിക്കൽ സംഘ നൃത്തം, മെഹ്റീൻ ഷാജഹാൻ സംവിധാനം ചെയ്തവതരിപ്പിച്ച ബോളിവുഡ് നൃത്തം തോമസ് ആന്റണി, നെൽസൺ അസ്വാസ്, അലീന, ഡിക്രൂസ്, മിനി ഡിക്രൂസ്, അക്ഷയ എന്നിവരുടെ ഓണം സ്പെഷൽ ഗാനങ്ങൾ, മൂർത്തിയും ടീമും അവതരിപ്പിച്ച വയലിൻ കീബോർഡ് വായന, സുഭാഷ്, ബാലു, പ്രകാശ് മേനോൻ എന്നിവർ ചേർന്നവതരിപ്പിച്ച പുലികളി എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു. അസോസിയേഷൻ വൈസ് ചെയർ ലേഡി റോഷിനി ഷാജഹാൻ പ്രസംഗിച്ചു.

റിപ്പോർട്ട്: ഡോ. റാഫി പോൾ