+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉംറ്റാറ്റായിൽ തിരുവോണാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഒക്ടോബർ മാസം ഒന്നാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളിൽ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്ത
ഉംറ്റാറ്റായിൽ തിരുവോണാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഒക്ടോബർ മാസം ഒന്നാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളിൽ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്തെ അത്താഴത്തോടെയും നടത്തുന്നു.

ഇത്തവണ ഇവിടുത്തെ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ദക്ഷിണാഫ്രിക്കയിൽ ആദിമകാലഘട്ടങ്ങളിൽ കുടിയേറിപ്പാർത്ത വി.ഡി.ജി.നായർ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, പ്രൊഫ.ജോസ് മാമ്മൻ എന്നിവരാണ്. സ്പോർട്സ് കമ്മിറ്റി അധ്യക്ഷൻ ജിജ്‌ജു ബാബുവിന്റെ നേതൃത്വത്തിൽ ഇക്വേസി മൈതാനത്തിലും കന്നീസ്സ സ്കൂളിലുമായി കായിക മത്സരങ്ങളും നാടൻ കളികളും, ക്രിക്കറ്റ്, ചീട്ടുകളി, കുട്ടികളുടെ ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവ നടന്നു.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ആദിമകാലത്തുള്ള പ്രവാസികൾ ഒത്തൊരുമയോടെ ആരംഭിച്ചിട്ടുള്ള സമാജം, ശരിയായ മലയാളത്തനിമ നിലനിർത്തിക്കൊണ്ട് മലയാളത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും വരും തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന ഒരു പാരമ്പര്യമാണ് അനുവർത്തിച്ചു പോന്നിട്ടുള്ളത്. ഏതാണ്ട് നൂറിൽപ്പരം മലയാളി കുടുംബങ്ങൾ ഇവിടെ തിങ്ങിപ്പാർക്കുന്നുണ്ട്.

ഓണസദ്യക്കു വിളമ്പാനുള്ള പായസം എല്ലാവരും ചേർന്ന് തലേന്നു വൈകിട്ട് ഉണ്ടാക്കി. സെപ്റ്റംബർ മാസം മുപ്പതാം തീയതി വൈകിട്ട് 7 മണിക്ക്, ഇക്വേസ്സിയിൽ എല്ലാവരും ഈ ചടങ്ങിനായി ഒത്തുകൂടുന്നു.

ഒക്ടോബർ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് 12:30നു ഇക്വേസി ലൊക്കൂസ്സ ഹാളിൽ മിനി ഡെൻസിയുടെ നേതൃത്വത്തിലും എല്ലാവരുടെയും സജീവസഹകരണത്തിലും ഒരുക്കപ്പെട്ടിട്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വൈകിട്ട് ഏഴുവരെ കലാ കമ്മിറ്റി അധ്യക്ഷൻ മനോജ് പണിക്കരുടെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്കും ശേഷം അത്താഴത്തോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തിരശീല വീഴും.

റിപ്പോർട്ട്: കെ.ജെ.ജോൺ