ഐ​എ​ഫ്എ​ഫ്കെ​യി​ൽ മ​ത്സ​രി​ക്കാ​ൻ മ​മ്മൂ​ട്ടി​യും ചാ​ക്കോ​ച്ച​നും

09:59 AM Oct 13, 2022 | Deepika.com

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന 27ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ മ​ല​യാ​ള​ത്തി​ല്‍ നി​ന്നും ര​ണ്ട് ചി​ത്ര​ങ്ങ​ള്‍. രാ​ജ്യാ​ന്ത​ര മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ര​ണ്ടു ചി​ത്ര​ങ്ങളും​ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്ത ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് ​മയ​ക്കം, കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്ത അ​റി​യി​പ്പ് എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളം സി​നി​മ ടു​ഡേ വി​ഭാ​ഗ​ത്തി​ൽ 12 ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍റെ വ​ഴ​ക്ക്, താ​മ​ര്‍ കെ.​വി.​യു​ടെ ആ​യി​ര​ത്തൊ​ന്ന് നു​ണ​ക​ള്‍, അ​മ​ല്‍ പ്രാ​സി​യു​ടെ ബാ​ക്കി വ​ന്ന​വ​ര്‍, ക​മ​ല്‍ കെ.​എം. സം​വി​ധാ​നം ചെ​യ്ത പ​ട, പ്ര​തീ​ഷ് പ്ര​സാ​ദി​ന്‍റെ നോ​ര്‍​മ​ല്‍, അ​ര​വി​ന്ദ് എ​ച്ചി​ന്‍റെ ഗ്രേ​റ്റ് ഡി​പ്ര​ഷ​ന്‍, രാ​രി​ഷ് ജി​യു​ടെ വേ​ട്ട​പ്പ​ട്ടി​ക​ളും ഓ​ട്ട​ക്കാ​രും, സി​ദ്ധാ​ർ​ത്ഥ ശി​വ​യു​ടെ ആ​ണ്, സ​തീ​ഷ് ബാ​ബു​സേ​ന​ന്‍, സ​ന്തോ​ഷ് ബാ​ബു​സേ​ന​ന്‍ എ​ന്നി​വ​രു​ടെ ഭ​ര്‍​ത്താ​വും ഭാ​ര്യ​യും മ​രി​ച്ച ര​ണ്ട് മ​ക്ക​ളും, പ്രി​യ​ന​ന്ദ​ന​ന്‍റെ ധ​ബാ​രി ക്യു​രു​വി, അ​ഖി​ല്‍ അ​നി​ല്‍​കു​മാ​ര്‍, കു​ഞ്ഞി​ല മാ​സി​ലാ​മ​ണി, ഫ്രാ​ന്‍​സി​സ് ലൂ​യി​സ്, ജി​യോ ബേ​ബി, ജി​തി​ന്‍ ഐ​സ​ക് തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നൊ​രു​ക്കി​യ ആ​ന്തോ​ള​ജി ചി​ത്രം ഫ്രീ​ഡം ഫൈ​റ്റ്, ഇ​ന്ദു വി.​എ​സി​ന്‍റെ 19 (1) എ ​എ​ന്നി​വ​യാ​ണ് ചി​ത്ര​ങ്ങ​ൾ.

സം​വി​ധാ​യ​ക​ന്‍ ആ​ര്‍.​ശ​ര​ത്ത് ചെ​യ​ര്‍​മാ​നും ജീ​വ കെ.​ജെ, സം​വി​ധാ​യ​ക​രാ​യ ഷെ​റി, ര​ഞ്ജി​ത്ത് ശ​ങ്ക​ര്‍, അ​നു​രാ​ജ് മ​നോ​ഹ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് സി​നി​മ​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്.

മ​മ്മൂ​ട്ടി ചി​ത്രം ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്ക​ത്തി​ന്‍റെ റി​ലീ​സ് തി​യ​ത് ഇ​നി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മ​ഹേ​ഷ് നാ​രാ​യ​ണ​ൻ-​കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ചി​ത്രം അ​റി​യി​പ്പ് നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ​യാ​കും റി​ലീ​സ് ചെ​യ്യു​ക.