+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള അസോസിയേഷൻ ഓഫ് കെനിയ പിക്നിക് സംഘടിപ്പിച്ചു

നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഫാമിലി ഫൺഡേ സെപ്റ്റംബർ നാലിനു സംഘടിപ്പിച്ചു. നെയ്റോബിയിലെ ശാലോം ഹിൽ പിക്നിക് ഗാർഡനിൽ ആയിരുന്നു ആഘോഷങ്ങൾ. മൂന്നു ബസുകളിലായി നൂറിലധികം മലയാളികൾ പങ്കെടുത്തു. ചെയർമാ
കേരള അസോസിയേഷൻ ഓഫ് കെനിയ പിക്നിക് സംഘടിപ്പിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഫാമിലി ഫൺഡേ സെപ്റ്റംബർ നാലിനു സംഘടിപ്പിച്ചു. നെയ്റോബിയിലെ ശാലോം ഹിൽ പിക്നിക് ഗാർഡനിൽ ആയിരുന്നു ആഘോഷങ്ങൾ.

മൂന്നു ബസുകളിലായി നൂറിലധികം മലയാളികൾ പങ്കെടുത്തു. ചെയർമാൻ പ്രദീപ് നായർ, വൈസ് ചെയർ ലേഡി റോഷിനി ഷാജഹാൻ, സെക്രട്ടറി പ്രകാശ് മേനോൻ, ഖജാൻജി ഉത്തംകുമാർ മറ്റു അസോസിയേഷൻ ഭാരവാഹികൾ അസോസിയേഷൻ സീനിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി. കുക്കീ കിംഗ് ആൻഡ് ക്വീൻ, സേവ് യുവർ സ്റ്റെപ്, റുമാൽ മാസ്റ്റി, കോപ്പി പേസ്റ്റ്, അബാബു, റൺ ബേബി റൺ, അന്താക്ഷരി തുടങ്ങിയ കളികളിൽ അംഗങ്ങൾ പങ്കു ചേർന്നു. അസോസിയേഷൻ ഒരുക്കിയ ഉച്ചഭക്ഷണവും സ്നാക്സുകളും അംഗങ്ങൾ നന്നായി ആസ്വദിച്ചു.

കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ഓണം പൊന്നോണം സെപ്റ്റംബർ 25നു (ഞായർ) ലോഹന മഹാജൻ മണ്ഡൽ മണ്ഡപത്തിൽ രാവിലെ 10 മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: ഡോ. റാഫി പോൾ
<ശാഴ െൃര=/ിൃശ/2016ലെുേ17ളൗിറമ്യ്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>