ഓണാഘോഷങ്ങൾക്കായി പ്രിട്ടോറിയ അണിഞ്ഞൊരുങ്ങി

11:17 PM Sep 08, 2016 | Deepika.com
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ തലസ്‌ഥാനമായ പ്രിട്ടോറിയയിലെ പ്രവാസി മലയാളികളുടെ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് പ്രിട്ടോറിയയുടെ (ങഅജ) നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10നു (ശനി) നടത്തുന്നു. പ്രിട്ടോറിയ ഹിന്ദു സമാജ് ഹാളിലാണ് ആഘോഷ പരിപാടികൾ.

വിവിധ കലാപരിപാടികൾക്ക് സജി ആലുംമൂട്ടിൽ, രേണു ജോഫി എന്നിവർ നേതൃത്വം നൽകുമ്പോൾ, ബീന ചെറിയാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകർ ഓണസദ്യക്കുള്ള ചിട്ടവട്ടങ്ങളുമായി അണിയറയിൽ പ്രവർത്തിച്ചുവരുന്നു. പ്രിട്ടോറിയയിലും പരിസരപ്രദേശങ്ങളിലുമുള്ള അഞ്ഞൂറിലധികം ആളുകൾ പങ്കെടുക്കുന്ന ആഘോഷ പരിപാടികളാണ് പ്രിട്ടോറിയയിലേതെന്ന് സംഘാടകർ അവകാശപ്പെട്ടു.

ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് ബിനു ഇടിക്കുള പാറാണിക്കൽ, സെക്രട്ടറി പ്രമോദ് വിജയസേനൻ, ട്രഷറർ ജിബി മുണ്ടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: കെ.ജെ. ജോൺ