+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ക്കി സിം​ഗ് ദീ​പാ​വ​ലി​ക്ക് എ​ത്തും

പു​ലി​മു​രു​ക​ന് ശേ​ഷം മോ​ഹ​ൻ​ലാ​ൽ​വൈ​ശാ​ഖ് സഖ്യം ഒ​ന്നി​ക്കു​ന്ന "മോ​ൺ​സ്റ്റ​ർ' ദീ​പാ​വ​ലി​ക്ക് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​ക്ടോ​ബ​ർ 21ന് ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്
ല​ക്കി സിം​ഗ് ദീ​പാ​വ​ലി​ക്ക് എ​ത്തും

പു​ലി​മു​രു​ക​ന് ശേ​ഷം മോ​ഹ​ൻ​ലാ​ൽ-​വൈ​ശാ​ഖ് സഖ്യം ഒ​ന്നി​ക്കു​ന്ന "മോ​ൺ​സ്റ്റ​ർ' ദീ​പാ​വ​ലി​ക്ക് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​ക്ടോ​ബ​ർ 21-ന് ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ത​ല​പ്പാ​വ് ധ​രി​ച്ച മോ​ഹ​ൻ​ലാ​ലി​ന്‍റെ ല​ക്കി സിം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ചി​ത്ര​മു​ള്ള പോ​സ്റ്റ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ്. ദീ​പ​ക് ദേ​വ് സം​ഗീ​തം ന​ൽ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ സ​തീ​ഷ് കു​റു​പ്പാ​ണ്. ഷ​മീ​ർ മു​ഹ​മ്മ​ദ് ചി​ത്ര​സം​യോ​ജ​നം നി​ർ​വ​ഹി​ക്കു​ന്നു. തെലുങ്ക് താരമായ ലക്ഷ്മി മഞ്ചു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.



ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന "റാം' ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ദേ​ശ ലൊ​ക്കേ​ഷ​നി​ലെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മോ​ഹ​ൻ​ലാ​ൽ മോ​ൺ​സ്റ്റ​റി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

നി​വി​ൻ പോ​ളി ചി​ത്രം പ​ട​വെ​ട്ട്, ശി​വ​കാ​ർ​ത്തി​കേ​യ​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ത​മി​ഴ് ചി​ത്രം പ്രി​ന്‍​സ് എ​ന്നി​വ​യും ഒ​ക്ടോ​ബ​ർ 21-ന് ​തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും.