വെ​റൈ​റ്റി മാ​സി​ക​യു​ടെ ഓ​സ്കാ​ർ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ ആ​ർ​ആ​ർ​ആ​ർ

12:13 PM Sep 17, 2022 | Deepika.com

രാ​ജ​മൗ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ആ​ർ​ആ​ർ​ആ​ർ രാ​ജ്യാ​ന്ത​ര എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മാ​സി​ക​യാ​യ വെ​റൈ​റ്റി​യു​ടെ ഓ​സ്ക​ര്‍ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. അ​ഞ്ച് വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന് നോ​മി​നേ​ഷ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മി​ക​ച്ച വി​ദേ​ശ ചി​ത്രം, സം​വി​ധാ​യ​ക​ൻ, ഒ​റി​ജി​ന​ൽ സ്കോ​ർ, ഒ​റി​ജി​ന​ൽ സ്ക്രീ​ൻ പ്ലേ, ​മി​ക​ച്ച ന​ട​ൻ എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലെ നോ​മി​നേ​ഷ​നു​ക​ളി​ലാ​ണ് ആ​ർ​ആ​ർ​ആ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


രാം​ച​ര​ണും ജൂ​നി​യ​ൻ എ​ൻ​ടി​ആ​റി​നു​മാ​ണ് മി​ക​ച്ച ന​ട​നു​ള്ള നോ​മി​നേ​ഷ​നി​ൽ വെ​റൈ​റ്റി സാ​ധ്യ​ത ക​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്.അ​തേ​സ​മ​യം ഇ​ന്ത്യ​യി​ൽ നി​ന്നും ഓ​സ്ക​റി​ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക എ​ൻ​ട്രി തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള സ്ക്രീ​നി​ങ് ചെ​ന്നൈ​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ നി​ന്നും മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം അ​റി​യി​പ്പ് സ്ക്രീ​നിം​ഗി​നു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ജൂ​റി അം​ഗ​ങ്ങ​ളാ​ണ് സി​നി​മ ക​ണ്ട് വി​ല​യി​രു​ത്തു​ന്ന​ത്. പ​തി​ന​ഞ്ച് ദി​വ​സ​മെ​ടു​ക്കു​ന്ന സ്ക്രീ​നി​ങി​ലെ അ​ന്തി​മ തീ​രു​മാ​നം ഒ​ക്ടോ​ബ​ർ ആ​ദ്യ വാ​രം പ്ര​ഖ്യാ​പി​ക്കും.