രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർആർആർ രാജ്യാന്തര എന്റർടെയ്ൻമെന്റ് മാസികയായ വെറൈറ്റിയുടെ ഓസ്കര് സാധ്യത പട്ടികയിൽ ഇടംനേടി. അഞ്ച് വിഭാഗത്തിലാണ് ചിത്രത്തിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.
മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിലാണ് ആർആർആർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Congratulations to all team 🎉@ssrajamouli @RRRMovie#RRRMovie#RamCharan𓃵 #NTR𓃵 pic.twitter.com/kpcIdp0i3G
— ʀAvi ᴩrashAnt TiwAry (@IamRaviprashant) September 16, 2022
രാംചരണും ജൂനിയൻ എൻടിആറിനുമാണ് മികച്ച നടനുള്ള നോമിനേഷനിൽ വെറൈറ്റി സാധ്യത കൽപിച്ചിരിക്കുന്നത്.അതേസമയം ഇന്ത്യയിൽ നിന്നും ഓസ്കറിലേക്കുള്ള ഔദ്യോഗിക എൻട്രി തീരുമാനിക്കുന്നതിനുള്ള സ്ക്രീനിങ് ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നും മഹേഷ് നാരായണൻ ചിത്രം അറിയിപ്പ് സ്ക്രീനിംഗിനുണ്ടാകുമെന്നാണ് റിപ്പോർട്ട്.
#Oscars Predictions: International Feature
— Clayton Davis - Stand with 🇺🇦 (@ByClaytonDavis) September 16, 2022
“Argentina, 1985” (Argentina)
“Bardo (or False Chronicle of a Handful of Truths)” (Mexico)
“Close” (Belgium) ***
“Holy Spider” (Denmark)
“RRR” (India)https://t.co/0eki8Vlcnt via @variety pic.twitter.com/PBqWIIhchL
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജൂറി അംഗങ്ങളാണ് സിനിമ കണ്ട് വിലയിരുത്തുന്നത്. പതിനഞ്ച് ദിവസമെടുക്കുന്ന സ്ക്രീനിങിലെ അന്തിമ തീരുമാനം ഒക്ടോബർ ആദ്യ വാരം പ്രഖ്യാപിക്കും.