ഒന്നാം തിയതി നല്ലൊരു കച്ചവടം കിട്ടണമെന്നാണ് പല കടക്കാരുടെയും ആഗ്രഹം. എന്നാൽ പ്രതീക്ഷിച്ചതിനുമപ്പുറമുള്ള ഒരു സംഭവം നടന്നാലോ?
ഫ്ലോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യൻ റസ്റ്ററന്റിനാണ് 2021 ജനുവരി ഒന്നാം തീയതി കോളടിച്ചത്. ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളർ (ഏകദേശം 1.48 ലക്ഷം രൂപ) ആണ്.
269 ഡോളറായിരുന്നു റസ്റ്ററന്റിലെത്തിയ ഉപഭോക്താവിന്റെ ബില്ല് തുക. റസ്റ്ററന്റിൽ നിന്നു സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലും ടിപ്പു നൽകിയ തുകയും റസ്റ്ററന്റ് ഉടമസ്ഥൻ പുറത്തു പ്രദർശിപ്പിച്ചിട്ടുണ്ട്.
കോവിഡിനെത്തുടർന്ന് തകർന്ന റസ്റ്ററന്റുകളെ സഹായിക്കാനായി "ടിപ് ചലഞ്ച്' കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 2020 ഡോളർ ടിപ്പ് നൽകിയതെന്നാണ് റിപ്പോർട്ട്.
അടുത്തയിടെ പെൻസിൽവാനിയായിലെ ഇറ്റാലിയൻ റസ്റ്ററന്റിന് ലഭിച്ച ടിപ്പ് വാർത്തകളിൽ ഇടംനേടിയിരുന്നു. 5000 ഡോളറാണ് അന്ന് ഒരു ഉപഭോക്താവ് ടിപ്പായി നൽകിയത്.
ഒന്നാംതീയതി തന്നെ ഒന്നാംതരം ടിപ്പ്; കോളടിച്ച് ഇന്ത്യൻ റസ്റ്ററന്റ്
01:59 PM Jan 06, 2021 | Deepika.com