വിശപ്പ് മാറ്റാന്‍ ഭക്ഷണം ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഏഴ് വയസുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി. ഫിലിപ്പിനോയിലെ ബറാംഗേ മബോളോയിലാണ് അല്‍പ്പം ചിരിയും ഏറെ ചങ്കിടിപ്പുമുണ്ടാക്കിയ സംഭവം നടന്നത്.
വിശപ്പ് തോന്നിയ ഏഴ് വയസുകാരി തനിക്കും മുത്തശിക്കും വേണ്ടി ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ലഭിച്ചതാകട്ടെ എണ്ണിയാലൊതുങ്ങാത്ത ഭക്ഷണ പൊതിയും. ഇന്റെര്‍നെറ്റ് കണക്ഷനാണ് ഇവര്‍ക്ക് പണി തന്നത്.
തനിക്കും മുത്തശിക്കും വേണ്ടി ഫ്രൈഡ് ചിക്കന്‍ ഫില്ലെറ്റ്സ് ആണ് ഏഴ് വയസുകാരി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ നെറ്റ്വര്‍ക്ക് തകരാര്‍ മൂലം ശ്രമം ഓര്‍ഡര്‍ ചെയ്യുന്നത് വിജയിക്കുന്നില്ലെന്ന് കരുതി കുട്ടി വീണ്ടും ശ്രമം നടത്തി.
ഏകദേശം നാല്‍പ്പത്തിരണ്ട് പ്രാവശ്യം ഈ കുട്ടി ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഓരോ പ്രാവശ്യവും ഓര്‍ഡര്‍ പോയിരുന്നുവെന്ന് ഈ കുട്ടി അറിഞ്ഞില്ല. അവസാനം വീടിനു മുന്നില്‍ നാല്‍പ്പത്തി രണ്ട് ഡെലിവറി ബോയ്സ് വന്ന് നിന്നപ്പോഴാണ് കുട്ടി പണികിട്ടിയ കാര്യം അറിഞ്ഞത്.
ഇവര്‍ താമസിക്കുന്ന തെരുവില്‍ ഡെലിവറി ബോയ്സിനെക്കൊണ്ട് നിറഞ്ഞപ്പോള്‍ സംഭവമറിയാതെ നാട്ടുകാരും ഒത്തുകൂടി. സംഭവമറിഞ്ഞ് ഭക്ഷണം വാങ്ങാന്‍ സമീപവാസികളും തയാറായപ്പോഴാണ് കുട്ടി രക്ഷപെട്ടത്.
അച്ഛനും അമ്മയും ജോലിക്കു പോയപ്പോഴാണ് കുട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് ഡാന്‍ കെയ്ന്‍ സുവാരെസ് എന്നയാളാണ് ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്.