വീ​ടിനു മു​ക​ളിലൊരു ഉഗ്രൻ സ്കോ​ര്‍​പ്പി​യോ! അമ്പരന്ന് സോഷ്യൽ മീഡിയ; വൈറൽ ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യും

06:30 PM Nov 01, 2020 | Deepika.com
ബിഹാറിലെ ഇന്ദസാർ ആലമിന്‍റെ വീടിനു മുന്നിലെത്തുന്നവർ ആദ്യമൊന്ന് അമ്പരക്കും. മൂന്നുനില വീടിന്‍റെ ടെറസിൽ ഒരുഗ്രൻ സ്കോർപിയോ കിടക്കുന്നു. കാര്യം തിരക്കുമ്പോഴാണ് ശരിക്കും വണ്ടറടിക്കുന്നത്. സംഗതി കുടിവെള്ള ടാങ്കാണ്.

ഇ​ന്ദ​സാ​ര്‍ ആലമിന്‍റെ ആദ്യകാർ സ്കോർപിയോ ആയിരുന്നു. ആ സെന്‍റിമെൻസിന്‍റെ പുറത്താണ് വീടിന്‍റെ ടാങ്ക് വരെ സ്കോർപിയോ മോഡൽ ആക്കിയത്. തന്‍റെ കാ​റിന്‍റെ സ​മാ​ന​മാ​യ ന​മ്പ​ര്‍ പ്ലേ​റ്റു വരെ ഇതിൽ ചേർത്തിട്ടുണ്ട്.

ഏകദേശം രണ്ടരല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ടാ​ങ്ക് നി​ര്‍​മ്മി​ച്ച​ത്. തന്‍റെ ഭാര്യയാണ് ഇത്തരമൊരു വ്യത്യസ്ത ടാങ്ക് നിർമിക്കാൻ ആശയം നല്കിയതെന്ന് ഇന്ദസാർ പറയുന്നു. എന്തായാലും സംഭവം വൈ​റ​ലാ​യ​തോ​ടെ സാക്ഷാൽ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​ വരെ ചി​ത്രം ഏ​റ്റെ​ടു​ത്തു. ആദ്യവാഹനത്തോട് ഇത്ര സ്നേഹം കാത്തുസൂക്ഷിക്കുന്ന ഇന്ദസാറിന് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.