ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് മിനിസ്ക്രീൻതാരം ശാലു കുര്യൻ. തന്റെ യൂട്യൂബ് ചാനലിലാണ് പ്രസവശേഷം താൻ 78 കിലോയിൽ നിന്നു 65 കിലോയിൽ എത്തിയ കഥ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ശാലു കുര്യൻ പിന്തുടരുന്ന ഡയറ്റ് ഏതാണെന്നാണ് പലർക്കും അറിയേണ്ടതെന്നും ഡയറ്റീഷൻ ജെഫ്രിയ പറയുന്നു.
‘പണ്ടു മുതലേയുള്ള തടിയായിരുന്നു. തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാല്‍ പ്രസവ ശേഷം തടി പിന്നെയും കൂടി. ആരോഗ്യത്തിനു തന്നെ അത് വെല്ലുവിളിയായി.
കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുട്ടിയുടെ ആരോഗ്യം കൂടി കണക്കിലെടുത്തായിരുന്നു ഡയറ്റ്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടര്‍ന്നു. 78 കിലോയുണ്ടായിരുന്നിടത്ത് അത് 65-ലേക്ക് എത്തിച്ചു. ഡയറ്റ് തുടങ്ങി ആദ്യത്തെ മൂന്നു ദിവസം അസഹനീയമായ തലവേദനയായിരുന്നെന്നു സാലു പറയുന്നു.
78 കിലോയിൽ നിന്നു 65ൽ എത്തിയ രഹസ്യം പങ്കിട്ട് താരം
07:14 PM Dec 09, 2021 | Deepika.com