ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന മേരി ആവാസ് സുനോയിൽ ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആർജെ ശങ്കർ എന്ന റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ഡോ. രശ്മി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്. ഡോ.രശ്മിയുടെ സാന്നിധ്യം ശങ്കറിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില മാറ്റങ്ങളാണ് ഏറെ ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ പ്രജേഷ് സെൻ അവതരിപ്പിക്കുന്നത്.
ഇവരെക്കൂടാതെ ജോണി ആന്റണി, സുധീർ കരമന, സോഹൻ സീനുലാൽ, അരുൺ, ജി.സുരേഷ് കുമാർ, ഗൗതമി നായർ, ദേവി അജിത് എന്നിവർക്കൊപ്പം പ്രശസ്ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദ്യം അതിഥി താരങ്ങളായും അഭിനയിക്കുന്നു.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. യുണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്.