+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാധ്യമങ്ങൾ കേൾപ്പിക്കുന്നത് ജനങ്ങളുടെ "മൻ കി ബാത്’

മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ തി​രി​യു​ന്പോ​ൾ ആ​രോ​ടും ഒ​ന്നും വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​ർ ക​രു​ത​രു​ത്. കാ​ര​ണം, നി​ങ്ങ​ളെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച​വ​രു​ടെ ശ​ബ്ദ​മാ​ണ് മാ​ധ്യ​മ​ങ്ങ
മാധ്യമങ്ങൾ കേൾപ്പിക്കുന്നത് ജനങ്ങളുടെ
മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ തി​രി​യു​ന്പോ​ൾ ആ​രോ​ടും ഒ​ന്നും വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​ർ ക​രു​ത​രു​ത്. കാ​ര​ണം, നി​ങ്ങ​ളെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച​വ​രു​ടെ ശ​ബ്ദ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ. അതാണ് ജനങ്ങളുടെ "മൻ കി ബാത്'. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മെ​ന്ന​ കുറ്റാരോപണം വി​മ​ർ​ശി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള കുറുക്കുവഴിയാകരുത്. ഈവിധം മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് സ​ർ​ക്കാ​ർ കു​തി​ക്കു​ന്പോ​ൾ ആ​ഗോ​ള മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ സൂ​ചി​ക​യി​ൽ രാ​ജ്യം കി​ത​യ്ക്കു​ക​യാ​ണ്.

ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, മാ​ധ്യ​മ​ങ്ങ​ൾ അ​തി​ന്‍റെ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ നി​യോ​ഗ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​ണ്. അ​ത്ത​രം കൊ​ട്ടാ​രം വി​ദൂ​ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്പോ​ഴും ന​ട്ടെ​ല്ലു​യ​ർ​ത്തി നി​ല​നി​ൽ​ക്കു​ന്ന മാ​ധ്യ​മസ്ഥാ​പ​ന​ങ്ങ​ൾ ഏ​റെ​യു​ണ്ട് ഇ​ന്ത്യ​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ റെ​യ്ഡി​നെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ ന്യൂ​സ് ക്ലി​ക്, ഭ​ര​ണ​കൂ​ട വി​മ​ർ​ശ​ന​ത്തി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഓ​ൺ​ലൈ​ൻ വാ​ർ​ത്താ മാ​ധ്യ​മ​മാ​ണ്.

റെ​യ്ഡും അ​റ​സ്റ്റു​മൊ​ക്കെ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. അ​തേ​സ​മ​യം, ന്യൂ​സ് ക്ലി​ക്കി​നെ​തി​രേ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ചൈ​നാ ബ​ന്ധ​ത്തെ​യും സാ​ന്പ​ത്തി​ക ഇ​ട​പെ​ട​ലി​നെ​യുംകു​റി​ച്ച് വി​ശ​ദീ​ക​ര​ണ​വും ഉ​ണ്ടാ​ക​ണം. കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണെ​ന്നും കോ​ട​തി​യി​ലു​ള്ള കേ​സാ​യ​തി​നാ​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ പ​രി​മി​തി​യു​ണ്ടെ​ന്നു​മാ​ണ് ന്യൂ​സ് ക്ലി​ക് പ​റ​ഞ്ഞ​ത്. കോടതിയിൽ സത്യം പുറത്തുവരട്ടെ. അതുപോലെ, മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ തി​രി​യു​ന്പോ​ൾ ആ​രോ​ടും ഒ​ന്നും വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​ർ ക​രു​ത​രു​ത്. കാ​ര​ണം, നി​ങ്ങ​ളെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച​വ​രു​ടെ ശ​ബ്ദ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ. അതാണ് ജനങ്ങളുടെ "മൻ കി ബാത്'.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​റു മു​ത​ൽ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു റെ​യ്ഡ്. മൊ​ബൈ​ൽ ​ഫോ​ൺ, ലാപ​ടോ​പ് തു​ട​ങ്ങി​യ​വ​യൊ​ക്കെ പി​ടി​ച്ചെ​ടു​ത്തു. വ​നി​താ​മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ചോ​ദ്യംചെ​യ്തു. ന്യൂ​സ് ക്ലി​ക്കി​ന്‍റെ സ്ഥാ​പ​ക​നും എ​ഡി​റ്റ​ർ ഇ​ൻ-​ചീ​ഫു​മാ​യ പ്ര​ബീ​ർ പു​ർ​കാ​യ​സ്ത ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. സി​പി​എം ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ മ​ക​നും ന്യൂ​സ് ക്ലി​ക്കി​ലെ ഗ്രാ​ഫി​ക് ഡി​സൈ​ന​റു​മാ​യ സു​മി​ത് കു​മാ​ർ താ​മ​സി​ച്ചി​രു​ന്ന​ത് അ​വി​ടെ​യാ​ണെ​ന്ന​താ​യി​രു​ന്നു കാ​ര​ണം.

2021ലും ​ന്യൂ​സ് ക്ലി​ക് ഓഫീസിൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. അ​വ​രു​ടെ വാ​ർ​ത്ത​ക​ളി​ലും ലേ​ഖ​ന​ങ്ങ​ളി​ലും ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ന്യൂ​യോ​ർ​ക്ക് ടൈം​സ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ചൈ​നീ​സ് സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ നെ​വി​ൻ റോ​യ് സിം​ഗം ന്യൂ​സ് ക്ലി​ക്കി​ന് അ​മേ​രി​ക്ക​വ​ഴി 76.84 കോ​ടി രൂ​പ കൊ​ടു​ത്തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​തി​രേ​യു​ള്ള യു​എ​പി​എ വ​കു​പ്പു​ക​ൾ ചു​മ​ത്തി പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​പ്പ​ണ​ക്കേ​സി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ റെ​യ്ഡ്.

ഇ​ന്ത്യ​ക്കെ​തി​രേ അ​തി​ർ​ത്തി​യി​ലും അ​ന്താ​രാ​ഷ്‌​ട്ര ​വേ​ദി​ക​ളി​ലും ശ​ത്രു​താ​പ​ര​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കു​ന്ന ചൈ​ന​യി​ൽ​നി​ന്ന് ന്യൂ​സ് ക്ലി​ക് പ​ണം സ്വീ​ക​രി​ച്ച് ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ചെന്ന ആ​രോ​പ​ണ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ അറിയണം.

അ​തേ​സ​മ​യം, രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മെ​ന്ന​ കുറ്റാരോപണം വി​മ​ർ​ശി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള കുറുക്കുവഴിയാകരുത്. മീ​ഡി​യ വ​ൺ ചാ​ന​ലി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് റ​ദ്ദാ​ക്കി​ക്കൊ​ണ്ട് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്, പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ ഭ​ര​ണ​കൂ​ടം ദേ​ശ​സു​ര​ക്ഷ​യെ​ന്ന വാ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​വ്യ​വ​സ്ഥ​യ്ക്കു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ദേ​ശ​വി​രു​ദ്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്ന​തി​നാ​ൽ മാ​ത്രം നീ​തി​യോ​ടെ പെ​രു​മാ​റാ​തി​രി​ക്ക​രു​തെ​ന്നു​മാ​ണ്. മു​ദ്ര​വ​ച്ച ക​വ​ർ എ​ന്ന സ​ർ​ക്കാ​ർ രീ​തി പ​രാ​തി​ക്കാ​ര​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. ന്യൂ​സ് ക്ലി​ക്കി​നെ​തി​രേ​യു​ള്ള കേ​സി​ലും മുദ്രവച്ച കവറല്ല സു​താ​ര്യ​ത​യാണ് ഉണ്ടാകേണ്ടത്.

മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ഇ​ൻ​കം ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും എ​ൻ​ഐ​എ​യും ക​ഴി​ഞ്ഞ അ​ഞ്ചുവ​ർ​ഷ​ത്തി​നി​ടെ 44 കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​തി​ലേ​റെ​യു​മെ​ന്ന​ത് കൗ​തു​ക​മ​ല്ല, മു​ന്ന​റി​യി​പ്പാ​ണ്.

വിദേശമാധ്യമമായ ന്യൂ​യോ​ർ​ക്ക് ടൈം​സി​ന്‍റെ റി​പ്പോ​ർ​ട്ടി​നെത്തുട​ർ​ന്ന് ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​വ​ർ വിദേശമാധ്യമമായ ബിബിസി ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ചപ്പോൾ ബിബിസിക്കെതി രേയാണ് കേസെടുത്തത്. ബി​ജെ​പി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്നതിൽ മുന്നിലായിരുന്ന ദ ​വ​യ​ർ, ന്യൂ​സ് ലോ​ൺ​ഡ്രി, ദൈ​നി​ക് ഭാ​സ്ക​ർ, ഭാ​ര​ത് സ​മാ​ചാ​ർ, ദ ​സ്ക്രോ​ൾ എ​ന്നി​വ​യ്ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഈവിധം മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് സ​ർ​ക്കാ​ർ കു​തി​ക്കു​ന്പോ​ൾ ആ​ഗോ​ള മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ സൂ​ചി​ക​യി​ൽ രാ​ജ്യം കി​ത​യ്ക്കു​ക​യാ​ണ്. 180 രാ​ജ്യ​ങ്ങ​ളു​ള്ള പ​ട്ടി​ക​യി​ൽ 161ലാ​ണ് ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തി​ന്‍റെ സ്ഥാ​നം.

പോ​ലീ​സും പ​ട്ടാ​ള​വും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും കൈ​പ്പി​ടി​യി​ലു​ള്ള സ​ർ​ക്കാ​രി​ന് ഒ​രു മാ​ധ്യ​മ​സ്ഥാ​പ​ന​ത്തെ​യോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യോ നി​ശ​ബ്ദ​മാ​ക്കാ​ൻ ഒ​രു വി​ഷ​മ​വു​മി​ല്ല. പ​ക്ഷേ, അ​തൊ​ക്കെ​യു​ണ്ടാ​യി​ട്ടും മാ​ധ്യ​മസ്വാ​ത​ന്ത്ര്യ​ത്തെ തൊ​ടു​ന്നി​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ പേ​രാ​ണ് ജ​നാ​ധി​പ​ത്യം.