തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ അടുത്ത വർഷം തിരികെ നല്കാമെന്ന വ്യവസ്ഥയിൽ വൈദ്യുതി മറ്റു സ്ഥലങ്ങളിൽ നിന്നും വാങ്ങാനായുള്ള സ്വാപ് ടെൻഡർ ഇന്നലെ തുറന്നു. രണ്ടു കന്പനികളാണ് ഈ ടെൻഡറിൽ ഉണ്ടായിരുന്നത്.
ഒക്ടോബറിൽ 500 മെഗാവാട്ട്, നവംബറിൽ 300 മെഗാവാട്ട്, തുടർന്ന് ഡിസംബർ 500, മാർച്ച് 200, ഏപ്രിൽ 500, മേയ് 500 മെഗാവാട്ട് എന്നിങ്ങനെ വൈദ്യുതി നല്കണമെന്നാണ് കെഎസ്ഇബി ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ നവംബറിൽ 150 ഉം മാർച്ചിൽ 100 ഉം ഡിസംബറിൽ 50 മെഗാവാട്ടും നല്കാമെന്നു ചില കന്പനികൾ അറിയിച്ചു.
അടുത്ത മഴക്കാലമാകുന്പോൾ പകരം വൈദ്യുതി സംസ്ഥാനം തിരിച്ചുനല്കും. ടെൻഡർ നടപടികളെ തുടർന്ന് ഈ കന്പനികളെക്കുറിച്ചുള്ള വിവരങ്ങൾ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അറിയിച്ച് കമ്മീഷനിൽനിന്ന് അനുമതി വാങ്ങണം. സ്വാപ് ടെൻഡർ കൂടി തുറന്നതോടെ ഈ ആഴ്ച കെഎസ്ഇബി മൂന്നു കരാറുകളുടെ ടെൻഡറുകളാണ് തുറന്നത്.
അഞ്ചു വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി നല്കുന്നതിനും ഹ്രസ്വകാലത്തക്ക് 200 മെഗാവാട്ട് നല്കുന്നതിനുമുള്ള രണ്ടു ടെൻഡറുകളിലും നിലവിൽ സംസ്ഥാനം വാങ്ങുന്നതിനേക്കാൾ കൂടുതൽ വിലയാണ് കന്പനികൾ മുന്നോട്ടുവച്ചത്.
200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറിൽ യൂണിറ്റിന് ഏഴു രൂപ 60 പൈസ മുതൽ ഒൻപത് രൂപ 36 പൈസ വരെയാണ് കരാറിൽ കന്പനികൾ മുന്നോട്ടു വച്ചത്. അഞ്ചു വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വിളിച്ച ടെൻഡറിലും കന്പനികൾ ഉയർന്ന തുകയാണ് ആവശ്യപ്പെട്ടത്. ഒരു യൂണിറ്റിന് ആറു രൂപ 88 പൈസയ്ക്ക് 430 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് ഇരു കന്പനികളും കെഎസ്ഇബിയെ അറിയിച്ചു.
ഇത്തരമൊരു സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് മുന്പ് വൈദ്യുതി വാങ്ങിയിരുന്ന പഴയ കരാർ പുനരുജ്ജീവിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.