തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ വിലയിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോട്ടോറോളയുടെ മോട്ടോ ജി 54 സ്മാർട്ട്ഫോണ്‍ ഈ മാസം 13ന് വിപണിയിലെത്തും. നിരവധി ഫ്ളാഗ്ഷിപ് ഫീച്ചറുകൾ അണിനിരത്തിയിട്ടുള്ള ഫോണ്‍ ഫ്ളിപ്കാർട്ട്, മോട്ടോറോള ഒഫീഷ്യൽ വെബ്സൈറ്റ് എന്നിവയിലൂടെ 17,499 രൂപയ്ക്കു ലഭിക്കും. പ്രമുഖ റീട്ടെയ്ൽ ഔട്ട്ലറ്റുകളിലും ലഭ്യമാണ്.
മീഡിയ ടെക്കിന്റെ ഡിമെൻസിറ്റി 7020 ഒക്ടാ കോർ എന്ന ശക്തമായ പ്രോസസർ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഫോണാണ് 14 ഫൈവ് ജി ബാന്‍ഡുകളുടെ പിന്തുണയുള്ള മോട്ടോ ജി 54. 50 എംപിയുടെ പ്രധാന കാമറയും എട്ട് എംപിയുടെ അൾട്രാ വൈഡ് ആംഗിൾ സെക്കൻഡറി കാമറയുമുള്ള ഫോണിൽ 16 എംപിയുടെ സെൽഫി കാമറയാണുള്ളത്.