നി​ങ്ങ​ൾ​ക്കും ഇ​ത് സം​ഭ​വി​ക്കാം! ഈ ​അ​ക്ര​മം മ​നു​ഷ്യ​രാ​ശി​ക്കെ​തി​രേ...

05:22 PM Jun 07, 2021 | Deepika.com

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ.

രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്തി പ്രാ​പി​ക്കു​മ്പോ​ള്‍ ലോ​കം മു​ഴു​വ​ന്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ലാ​ണാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​രും മ​നു​ഷ്യ​രാ​ണെ​ന്നും അ​ഹാ​ന പ​റ​യു​ന്നു. അ​ഹാ​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ...

ഞാ​ന്‍ ദൈ​വ​ത്തെ ക​ണ്ടി​ട്ടി​ല്ല. പ​ക്ഷെ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്സ്മാ​രെ​യും ക​ണ്ടി​ട്ടു​ണ്ട്. അ​വ​രാ​ണ് ദൈ​വ​ത്തോ​ട് അ​ടു​ത്ത് നി​ല്‍​ക്കു​ന്ന വ്യ​ക്തി​ക​ളാ​യി ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു എ​ന്ന​ത് വി​ശ്വ​സി​ക്കാ​നും സ​ഹി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. കൊ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രേ രാ​പ്പ​ക​ല്‍ ഇ​ല്ലാ​തെ പൊ​രു​തു​ന്ന​വ​രാ​ണ് അ​വ​ര്‍. സ്വ​ന്തം ആ​രോ​ഗ്യം നോ​ക്കാ​തെ ന​ല്ല നാ​ളേ​ക്കാ​യി അ​വ​ര്‍ പ​രി​ശ്ര​മി​ക്കു​ന്നു.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രു പ​ക്ഷേ നി​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ത്തി​ല്‍ നി​ന്നു വ​ള​രെ ദൂ​രെ​യാ​യി​രി​ക്കാം ന​ട​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​വി​ടെ ന​ട​ക്കാ​മെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്ഥ​ല​ത്തും ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഒ​രു പ​ക്ഷേ അ​ത് നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ ഒ​രു ഡോ​ക്ട​ര്‍​ക്കാ​വാം അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്ക് എ​തി​രേ ത​ന്നെ ആ​വാം.

ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് എ​തി​രെ​യ​ല്ല. മ​റി​ച്ച് മ​നു​ഷ്യ​രാ​ശി​ക്കെ​തി​രേ ത​ന്നെ​യാ​ണ്. കാ​ര​ണം ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ മ​നു​ഷ്യ​രാ​ശി​യു​ണ്ടാ​വി​ല്ല, നാ​ളെ​യും ഉ​ണ്ടാ​വി​ല്ല.