കൊച്ചി: ആദായനികുതി വകുപ്പ് കമ്മീഷണർ ഓഫീസ് ഏർപ്പെടുത്തിയ മികച്ച ടിഡിഎസ് പാലിക്കുന്ന കമ്പനിക്കുള്ള വാർഷിക അവാർഡ് കൊച്ചി ആസ്ഥാനമാക്കിയ ലുലു ഫോറക്സ് പ്രൈവറ്റ് ലിമിറ്റഡിന്.
നിബന്ധനകൾക്ക് അനുസൃതമായി നികുതി സമയബന്ധിതമായി പൂരിപ്പിക്കുകയും വേണ്ടത്ര ശ്രദ്ധയും ഉയർന്ന നിലവാരം പാലിക്കുകയും ചെയ്തതിനെ മാനദണ്ഡമാക്കിയാണ് അംഗീകാരം.
കൊച്ചി സിറ്റി പോലീസ് ഓഫീസ്, എൽഎസ്ജിഡി ഡിവിഷൻ കൊല്ലം ജില്ലാ പഞ്ചായത്ത്, ചാലക്കുടി പോസ്റ്റ് മാസ്റ്റർ, എന്നിവയാണ് സർക്കാർ വിഭാഗത്തിൽ ഈ അവാർഡ് നേടിയത്.
ഹോട്ടൽ അബാദ് പ്ലാസയിൽ നടന്ന ടിഡിഎസ് എക്സലൻസ് അവാർഡ് 2022 ഗാല ഇവന്റിൽ, കേരള പ്രിൻസിപ്പൽ ചീഫ് ആദായനികുതി കമ്മീഷണർ ആർ. രവിചന്ദ്രൻ, ആദായനികുതി കമ്മീഷണർ വി. റോയ് ജോസ് , കൊച്ചി ആദായനികുതി കമ്മീഷണർ മഞ്ജിത് സിംഗ്, കൊച്ചി പോലീസ് കമ്മീഷണർ സി. നാഗരാജു, കൊച്ചി ആദായനികുതി ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ, പ്രമുഖ മലയാള സിനിമാതാരം ടൊവിനോ തോമസ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.