+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ഴാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​
വ്യാ​ഴാ​ഴ്ച വ​രെ  ക​ന​ത്ത മ​ഴ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​ന്നും നാ​​​ളെ​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ അ​​​തി​​​തീ​​​വ്ര​​​മോ ആ​​​യ മ​​​ഴ​​​യ്ക്കും ബു​​​ധ​​​ൻ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​ മ​​​ഴ​​​യ്ക്കു​​​മാ​​​ണ് സാ​​​ധ്യ​​​ത.

എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് റെ​​​ഡ് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 20 സെ​​​ന്‍റീ​​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത.

കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 11 മു​​​ത​​​ൽ 20 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​ത്യ​​​ന്തം ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.