തമിഴ് സൂപ്പർതാരം സൂര്യ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രത്തിൽ നിന്ന് ഉണ്ണി മുകുന്ദൻ പിന്മാറി. കടൈക്കുട്ടി സിങ്കം, നമ്മ വീട്ടുപിള്ളൈ എന്നീ സിനിമകൾക്ക് പാണ്ടിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.
രവിതേജ നായകനാകുന്ന ‘ഖിലാഡി’ എന്ന തെലുങ്ക് ചിത്രവും പൃഥ്വിരാജിന്റെ ‘ഭ്രമം’ എന്ന മലയാള സിനിമയും കാരണം ഡേറ്റ് ഇല്ലാത്തതാണ് താരത്തിന് ഈ സിനിമയുടെ ഭാഗമാകാൻ കഴിയാതെ പോയത്.
സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമയിൽ പ്രിയങ്ക മോഹൻ ആണ് നായിക.
സൂര്യയുടെ ബിഗ്ബജറ്റ് ചിത്രത്തിൽ നിന്ന് ഉണ്ണി പിന്മാറി
06:40 PM Mar 21, 2021 | Deepika.com