മുംബൈ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ ഗണ്യമായ വർധന. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, നഗരമേഖലയിലുള്ള ആളുകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനമായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 9.1 ശതമാനമായിരുന്നു. നഗരമേഖലകളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മയിലും വർധനയുണ്ട്;11.8 ശതമാനം.