അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലയാളത്തിലൂടെ ചുവട് വെച്ച് താരം ഇന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിനിമയ്ക്കൊപ്പം തന്നെ സായ് പല്ലവിയുടെ നിലപാടുകളും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
തെന്നിന്ത്യന്‍ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഒരു ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചെറുപ്പത്തില്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായും നടി പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം. നടിയുടെ വാക്കുകള്‍ ഇങ്ങനെ...
ചെറുപ്പം മുതലെ സൂര്യയുടെ കടുത്ത ആരാധികയായിരുന്നു. ഞാന്‍ സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ നടനോടൊപ്പം എന്ജികെയില് അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായി. ചെറുപ്പത്തില്‍ എന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം- സായ് പല്ലവി പറയുന്നു.
കൂടാതെ സൂര്യയോടുള്ള ക്രഷിനെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. 2019ല്‍ സൂര്യ- സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെല്വരാഘവന് സംവിധാനം ചെയ്ത ചിത്രമാണ് എന്‍ജികെ. സൂര്യയ്ക്കും സായ് പല്ലവിക്കുമൊപ്പം ജഗപതി ബാബുവും രാകുല്‍ പ്രീത് സിംഗും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നന്ദ ഗോപാലന് കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരം ലോക്ക് ഡൗണ്‍ കാലത്ത് സജീവമായിരുന്നു. വീട്ടിലെ കാഴ്ചകളും യാത്രാചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമായിരുന്നു.
ആന്തോളജി വിഭാഗത്തില്‍പ്പെട്ട പാവ കഥൈകളാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന സായ് പല്ലവിയുടെ ചിത്രം. നെറ്റ്ഫ്ലിക്സ് റിലീസായി എത്തിയ ചിത്രത്തില്‍ വെട്രിമാരന് സംവിധാനം ചെയ്യുന്ന ഊര് ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിച്ചത്. സായ് പല്ലവിക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അച്ഛന് മകള്‍ കഥപറയുന്ന ചിത്രമാണിത്.
റാണ നായകനായി എത്തുന്ന വിരാടപര്വമാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ദിവസങ്ങള്‍ക്ക് മുന്‍പ് നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. പോലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റാണ, സായ് പല്ലവിക്കൊപ്പം താബു, പ്രിയാണി തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന് നേരത്തെ വ്യക്തമാക്കിയിരുന്നു.