കോളിവുഡിൽ നിരവധി വിവാദ കൊടുങ്കാറ്റുയർത്തിയ താരമായി ഗായിക സുചിത്ര. ഇപ്പോൾ ഉലകനായകൻ കമൽഹാസനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ബിഗ്ബോസ് ഷോയിൽ വച്ച് താരം തന്നെ കബളിപ്പിച്ചെന്നാണ് സുചിത്രയുടെ ആരോപണം. കമൽഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസിൽ മത്സരാർഥി കൂടിയായിരുന്നു സുചിത്ര.
"ഷോയിലൂടെ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചരണം നൽകിയിരുന്നു. എല്ലാ മത്സരാർഥികൾക്ക് ഖാദി വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. എന്നാൽ കമൽ എനിക്ക് സിന്തറ്റിക് വസ്ത്രമാണ് നൽകിയത്. പ്രേക്ഷകരെയും എന്നെയും കബളിപ്പിച്ചു. കമൽ ഒരു പാവ കളിക്കാരൻ ആണ്. അറപ്പുളവാക്കുന്ന വ്യക്തിയാണ്. മോശം സ്വഭാവത്തിന് ഉടമയാണ്.' -സുചിത്ര പറയുന്നു...