ചെന്നൈ: സ്പിൻ മാസ്റ്ററായി അമിത് മിശ്ര തകർത്താടിയ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് മുംബൈ ഇന്ത്യൻസിനെതിരേ ആറ് വിക്കറ്റ് ജയം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സ് എടുത്തു. 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 138ൽ എത്തി ഡൽഹി ജയം സ്വന്തമാക്കി. അവസാന ഓവർവരെ പോരാടിയശേഷമായിരുന്നു മുംബൈ കീഴടങ്ങിയത്.
നാല് ഓവറിൽ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് മുംബൈയെ 137ൽ ഒതുക്കിയത്. മൂന്നാം ഓവറിൽ ക്വിന്റണ്‍ ഡി കോക്കിനെ (2) പുറത്താക്കി മാർക്കസ് സ്റ്റോയിൻസ് തുടങ്ങിയ വിക്കറ്റ് വേട്ട അമിത് മിശ്ര ഏറ്റെടുക്കുകയായിരുന്നു. രോഹിത് ശർമ (44), ഇഷാൻ കിഷൻ (26), ഹാർദിക് പാണ്ഡ്യ (0), കിറോണ്‍ പൊള്ളാർഡ് (2) എന്നീ വന്പന്മാരെയാണ് അമിത് മിശ്ര പുറത്താക്കിയത്. 30 പന്തിൽ മൂന്ന് വീതം സിക്സും ഫോറും അടക്കം 44 റണ്‍സ് നേടിയ രോഹിത്തായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് (24), ജയന്ത് യാദവ് (23) എന്നിവരും രണ്ടക്കം കണ്ടു.
138 റണ്‍സ് എന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിക്ക് രണ്ടാം ഓവറിൽ പൃഥ്വി ഷായെ (7) നഷ്ടപ്പെട്ടു. എന്നാൽ, ശിഖർ ധവാൻ (45), സ്റ്റീവ് സ്മിത്ത് (33), ലളിത് യാദവ് (22നോട്ടൗട്ട്) എന്നിവരുടെ മികവിൽ ജയത്തിലെത്തി.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ബംഗളൂരു 3 3 0 6
ചെന്നൈ 3 2 1 4
ഡൽഹി 3 2 1 4
മുംബൈ 3 2 1 4
കോൽക്കത്ത 3 1 2 2
രാജസ്ഥാൻ 3 1 2 2
പഞ്ചാബ് 3 1 2 2
ഹൈദരാബാദ് 3 0 3 0
ഇന്ന് രണ്ടു മത്സരം
മുംബൈ/ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നു രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കെ.എൽ. രാഹുൽ നയിക്കുന്ന പഞ്ചാബ് കിംഗ്സ് ഡേവിഡ് വാർണറിന്റെ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. കഴിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട ഹൈദരാബാദ് ആദ്യജയത്തിനായാണ് ഇറങ്ങുന്നത്. ഉച്ചകഴിഞ്ഞ് 3.30നാണു മത്സരം ആരംഭിക്കുക.
രണ്ടാം മത്സരത്തിൽ ഓയിൻ മോർഗന്റെ കോൽക്കത്ത നൈറ്റ് റൈഡേഴ്സും എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ കൊന്പുകോർക്കും. രാത്രി 7.30നാണ് മത്സരം.