നെടുന്പാശേരി: അമേരിക്കയിലെ സാൻഫ്രാൻസികോയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ 103 പ്രവാസി മലയാളികളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.അമേരിക്കയിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്ന വൈദികരും വിദ്യാർഥികളും ഇതിലുണ്ടായിരുന്നു . 61 പുരുഷന്മാരും 42 സ്ത്രീകളുമാണു വന്നിറങ്ങിയത്. ഇതിൽ 80 പേരെ കോവിഡ് കെയർ സെന്ററിലേക്കും 23 പേരെ വീടുകളിൽ നിരീക്ഷണത്തിനും മാറ്റി .
നാലു ഗർഭിണികളും നാലുകുട്ടികളും മൂന്നു മുതിർന്ന പൗരന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു തിരുവനന്തപുരം17 , കൊല്ലം 6, പത്തനംതിട്ട 1, ഇടുക്കി1 ,കോട്ടയം5 , ആലപ്പുഴ 7, റണാകുളം 27, തൃശൂർ 11, പാലക്കാട് 1, കോഴിക്കോട് 6, കണ്ണൂർ 12, കാസർഗോഡ് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള എണ്ണം.
യുഎസിൽനിന്ന് 103 പേരെത്തി
12:51 AM May 26, 2020 | Deepika.com