കൊച്ചി: കോവിഡ് പ്രതിസന്ധിമൂലം മാന്ദ്യം സംഭവിച്ച ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകാന്‍ ആഡംബര കപ്പൽ കൊച്ചിയിലെത്തി. ആവേശത്തോടെയാണ് കോര്‍ഡേലിയ എന്ന ആഡംബരക്കപ്പലിനെ കൊച്ചി വരവേറ്റത്. വാദ്യമേളങ്ങളും താലപ്പൊലിയും ഒരുക്കിയാണ് അതിഥികളെ കരയിലേക്കു സ്വീകരിച്ചത്.
ഇന്നു രാവിലെയാണ് കൊർഡേലിയ കൊച്ചി തീരമണഞ്ഞത്. രാവിലെ ഏഴരയ്ക്ക് കൊച്ചി തുറമുഖത്തെത്തിയ കപ്പലില്‍ 1,200 ആഭ്യന്തര വിനോദസഞ്ചാരികളാണ് ഉള്ളത്. കേരളത്തിൽ ഉയർന്നുനിൽക്കുന്ന കോവിഡ്നിരക്കിനെ വകവയ്ക്കാതെ സഞ്ചാരികൾ കൊച്ചിയിൽ ഇറങ്ങാൻ തയാറായതു ടൂറിസം രംഗത്തുവലിയ ഉന്മേഷം പകരുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ കോവിഡ് സാഹചര്യത്തെ സഞ്ചാരികൾ അത്രയ്ക്കു കാര്യമാക്കുന്നില്ലെന്നും പേടിക്കുന്നില്ലെന്നുമുള്ള സൂചനയാണ് സഞ്ചരികളുടെ കൊച്ചി സന്ദർശനം.
മുംബെയില്‍നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര കപ്പലാണ് കൊച്ചിയില്‍ ഒരു പകല്‍ നങ്കൂരമിടുന്നത്.
കപ്പലിലുള്ള 800ല്‍ പരം യാത്രികര്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്നു സംഘങ്ങളായി പ്രത്യേകം ബസുകളിലാണ് സംഘം മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഉച്ചയ്ക്ക് മൂന്നിനുശേഷം കപ്പല്‍ ലക്ഷദ്വീപിലേക്കു തിരിക്കും.