കൊളംബോ: ശ്രീലങ്കയിൽ ഇന്നു ദേശീയ ദുഃഖാചരണം നടത്തുമെന്നു പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് അറിയിച്ചു. സ്ഫോടന പരന്പരയെക്കുറിച്ചുള്ള അന്വേഷണത്തിൽ ശ്രീലങ്കൻ സർക്കാരിനെ സഹായിക്കാനായി ഇന്റർ പോൾ പ്രത്യേക സംഘത്തെ അയച്ചു. സ്ഫോടകവസ്തു വിദഗ്ധരും ഭീകരവിരുദ്ധ പ്രവർത്തനത്തിൽ പ്രത്യേക പരിശീലനം നേടിയവരും സംഘത്തിലുണ്ട്.