+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഫോ പാർക്കിൽ ബൈക്ക് ഷെയറിംഗ് സർവീസ്

കൊച്ചി: കാമ്പസിൽ സുസ്ഥിരവും മലിനീകരണരഹിതവുമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇൻഫോപാർക്കിൽ മൈബൈക്ക് ആപ്പ് അധിഷ്ഠിത ബൈക്ക് പങ്കിടൽ സേവനം ആരംഭിച്ചു. ഇതിന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 18 നു (ശന
ഇൻഫോ പാർക്കിൽ  ബൈക്ക് ഷെയറിംഗ് സർവീസ്
കൊച്ചി: കാമ്പസിൽ സുസ്ഥിരവും മലിനീകരണരഹിതവുമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇൻഫോപാർക്കിൽ മൈബൈക്ക് ആപ്പ് അധിഷ്ഠിത ബൈക്ക് പങ്കിടൽ സേവനം ആരംഭിച്ചു. ഇതിന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 18 നു (ശനി) കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസും കൊച്ചി മെട്രോ എംഡി ലോക്നാഥ് ബഹ്റയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഇൻഫോപാർക്കിലെ ഒന്പത് വ്യത്യസ്ത ഇടങ്ങളിലേയ്ക്കാണ് ബൈക്കുകൾ വാടകയ്ക്ക് ലഭിക്കുക. ഉപയോക്താക്കൾക്ക് "മൈബൈക്ക്' ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

കൊച്ചി മെട്രോയുമായി സഹകരിച്ച് നഗരത്തിലുടനീളം ആരംഭിച്ച മൈബൈക്ക് സേവനത്തിന്‍റെ വിപുലീകരണമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കാമ്പസിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ ചെലവിലും പരിസ്ഥിതി സൗഹൃദമായ യാത്രാ ഓപ്ഷനും ഇൻഫോപാർക്കിലെ ജീവനക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ജോൺ എം തോമസ് പറഞ്ഞു. "ഞങ്ങൾ ഉടൻ തന്നെ ഇലക്ട്രിക് സൈക്കിളുകൾ അവതരിപ്പിക്കുമെന്നും ഇൻഫോ പാർക്ക് ഇ-സൈക്കിളുകളുടെ ഹബ് ആക്കി മാറ്റുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.


ഇൻഫോപാർക്കിൽ 460 കമ്പനികളിലായി അരലക്ഷത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ഇപ്പോൾ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നവരാണ്. ഈ മാസം അവസാനത്തോടെ വാക്സിനേഷൻ ഡ്രൈവ് പൂർത്തിയാകുന്നതോടെ, കൂടുതൽ കമ്പനികൾ കാമ്പസ് കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങുന്നതോടെ കാമ്പസ്, വേഗത്തിൽ സാധാരണ നിലയിലേക്ക് വരുകയും ഇൻഫോപാർക്കിലെ ഐടി പ്രഫഷണലുകൾക്കും മറ്റു ജീവനക്കാർക്കും "മൈബൈക്ക് ' സേവനം ഒരു മികച്ച യാത്രാ ഓപ്ഷനാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.