ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല

11:53 PM Sep 02, 2023 | Deepika.com
57 വ​ർ​ഷ​മാ​യി തു​ട​രു​ക​യാ​ണ് ഡോ. ​മാ​ത്യു ജോ​സ​ഫി​ന്‍റെ അ​ധ്യാ​പ​ന​സ​പ​ര്യ. ഇ​ന്നേ​വ​രെ എ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ്ഞാ​നം പ​ക​ർ​ന്നു​വെ​ന്ന​തി​ന് ഉ​ത്ത​ര​മി​ല്ലെ​ങ്കി​ലും പ​ഠി​പ്പി​ച്ച ഏ​റെ​പ്പേ​രെ​യും ഓ​ർ​മ​യു​ണ്ടെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യും. എ​ഴു​പ​ത്തി​യൊ​ൻ​പ​താം വ​യ​സി​ലും ക്ലാ​സ് മു​റി​യി​ലെ ജ്ഞാ​ന​പ​ണ്ഡി​ത​നാ​ണ് മാ​ത്യു​സാ​ർ. അ​ധ്യാ​പ​ക​ൻ മാ​ത്ര​മ​ല്ല ഗ​വേ​ഷ​ക​നും ഗ​വേ​ഷ​ക​രു​ടെ ഗൈ​ഡും ഗ്ര​ന്ഥ​ര​ച​യി​താ​വു​മാ​ണ്.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഇം​ഗ്ളീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യി 1966 ലാണ് തുടക്കം. 33 കൊ​ല്ലം ഭാ​ഷ​യും വ്യാ​ക​ര​ണ​വും ക്ലാ​സി​ക്കു​ക​ളും പ​ഠി​പ്പി​ച്ചു. 1979ൽ ​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽനി​ന്ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്്്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. 1999ൽ ​ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യും വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യി വി​ര​മി​ച്ച​ശേ​ഷ​വും അ​ധ്യാ​പ​ന​സു​കൃ​തം തു​ട​ർ​ന്നു. ഇ​തോ​ട​കം 25 ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗൈ​ഡാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം മു​ൻ​നി​ര സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലൊ​ന്നാ​യ കാ​ഞ്ഞിര​പ്പ​ള്ളി ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ഞ്ചു വ​ർ​ഷം പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു. കോ​ള​ജ് ക്ലാ​സ് മു​റി​യി​ൽ​നി​ന്ന് സ്കൂ​ൾ കു​ട്ടി​ക​ളു​ടെ മു​ന്നി​ലേ​ക്കു​ള്ള മാ​റ്റം അ​ധ്യാ​പ​ന പാ​ത​യി​ലെ വ​ഴി​ത്തി​ര​വാ​യി. സ്കൂ​ളി​നെ ഉ​ന്ന​ത​നി​ല​യി​ൽ ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രാ​ൻ അ​ക്കാ​ല​ത്തു സാ​ധി​ച്ചു.

വി​ര​മി​ക്ക​ൽ, വി​ശ്ര​മം എ​ന്ന​ിവ ജീ​വി​ത​നി​ഖ​ണ്ഡു​വിലില്ലാ​ത്ത ഡോ. മാ​ത്യു ജോ​സ​ഫിന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ​നി​ന്ന് അ​ടു​ത്ത ക​ർ​മ​മ​ണ്ഡ​ല​മാ​യ​ത് പാ​ലാ സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ്.

തു​ട​ക്ക​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യും നി​ല​വി​ൽ അ​സോ​സി​യേ​റ്റ് പ്രി​ൻ​സി​പ്പലായും സേ​വ​നം തു​ട​രു​ന്നു. അ​മ​ല​ഗി​രി ബി​കെ കോ​ള​ജി​ലും ക​ട്ട​പ്പ​ന ജെ​പി​എം കോ​ള​ജി​ലും നാ​ലു വ​ർ​ഷ​ം ക്ലാ​സു​ക​ളെ​ടു​ത്തു. അ​ധ്യാ​പ​ന​ത്തി​നൊ​പ്പം ഗ്ര​ന്ഥ​ര​ച​ന​യി​ലും ഈ ​ശ്ര​ഷ്ഠ അ​ധ്യാ​പ​ക​ൻ ത​ത്പ​ര​നാ​യി​രു​ന്നു. പന്ത്രണ്ട് പ​ഠ​ന, ഗ​വേ​ഷ​ണ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജീ​വ​ച​രി​ത്ര​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​ന​വും ഉ​ൾ​പ്പെ​ടു​ന്നു.

മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ ഒ​രു പു​സ്ത​ക​വും വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്. ഡോ.​ മാത്യു ജോസഫ് ര​ചി​ച്ച ഫൈ​ൻ ട്യൂ​ണ്‍ യു​വ​ർ ഇം​ഗ്ലീ​ഷ് എ​ന്ന വ്യാ​ക​ര​ണഗ്രന്ഥം വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ടെ​ക്സ്റ്റ് ബു​ക്കാ​ണ്. ഈ ​ പുസ്തകം വ​ർ​ഷ​വും അ​ര ല​ക്ഷം കോ​പ്പി​ക​ളാ​ണ് അച്ചടിക്കു​ന്ന​ത്. കൂ​ടാ​തെ വിശുദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പാഷ​ൻ ഫ്ള​വ​ർ എ​ന്ന ഇം​ഗ്ലീ​ഷ് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യി 26 വ​ർ​ഷം സേ​വ​ന​മ​നു​ഷ്്ഠി​ച്ചു.

അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​മി​ൽ സ​മ​ർ​പ്പി​ച്ച എ​ല്ലാ രേ​ഖ​ക​ളും സാ​ക്ഷ്യ​ങ്ങ​ളും വി​വ​ർ​ത്ത​നം ചെ​യ്യാ​ൻ പാ​ലാ രൂ​പ​താധികാരികൾ മാ​ത്യു ജോ​സ​ഫ് സാ​റി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. നാ​മ​ക​ര​ണ കോ​ട​തി​യു​ടെ വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ മോ​ണ്‍. തോ​മ​സ് മൂ​ത്തേ​ട​ത്തി​ന്‍റെ താ​ത്പ​ര്യപ്ര​കാ​ര​മാ​ണ് ധ​ന്യ​ത പ​ക​രു​ന്ന ഈ ​ചു​മ​ത​ല നി​ർ​വ​ഹി​ച്ച​ത്.


ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ബി​ഷ​പ്പു​മാ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത ശ്രേ​ണി​യി​ലെത്തിയ ഒ​ട്ടേ​റെ പ്ര​മു​ഖ ശി​ഷ്യ​ഗ​ണ​ങ്ങ​ളാ​ണ് ഭ​ര​ണ​ങ്ങാ​നം മ​ഴു​വ​ണ്ണൂർ കു​ടും​ബാം​ഗ​മാ​യ സാ​റി​നു​ള്ള​ത്. ഇ​പ്പോ​ഴും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​ന​ത്തി​നും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി ഈ ​വ​ന്ദ്യ​ഗു​രു​വി​നു മു​ന്നി​ലെ​ത്തു​ന്ന​ത്.

ജി​ബി​ൻ കു​ര്യ​ൻ