+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ​വി​ഭ​വ​ങ്ങ​ൾ

ഇ​ഞ്ചി​ക്ക​റി ചേ​രു​വഇ​ഞ്ചി (തൊ​ലി​ക​ള​ഞ്ഞ് വ​ട്ട​ത്തി​ൽ ക​നം​കു​റ​ച്ച് അ​രി​ഞ്ഞ​ത്)-250 ഗ്രാം​മ​ഞ്ഞ​ൾ​പൊ​ടി - കാ​ൽ ടീ​സ്പൂ​ണ്‍മു​ള​കു​പൊ​ടി- മൂ​ന്ന് ടീ​സ്പൂ​ണ്‍മ​ല്ലി
ഓ​ണ​വി​ഭ​വ​ങ്ങ​ൾ
ഇ​ഞ്ചി​ക്ക​റി

ചേ​രു​വ

ഇ​ഞ്ചി (തൊ​ലി​ക​ള​ഞ്ഞ് വ​ട്ട​ത്തി​ൽ ക​നം​കു​റ​ച്ച് അ​രി​ഞ്ഞ​ത്)-250 ഗ്രാം
​മ​ഞ്ഞ​ൾ​പൊ​ടി - കാ​ൽ ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി- മൂ​ന്ന് ടീ​സ്പൂ​ണ്‍
മ​ല്ലി​പ്പൊ​ടി- ര​ണ്ട് ടീ​സ്പൂ​ണ്‍
കാ​യ​പ്പൊ​ടി- കാ​ൽ ടീ​സ്പൂ​ണ്‍
ശ​ർ​ക്ക​ര- ഒ​രു വ​ലി​യ നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ
പു​ളി- ഒ​രു നാ​ര​ങ്ങ വ​ലി​പ്പ​ത്തി​ൽ
ഉ​പ്പ്- പാ​ക​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ- മു​ക്കാ​ൽ ക​പ്പ്
ന​ല്ലെ​ണ്ണ - ര​ണ്ട് ടേ​ബി​ൾ സ്്പൂ​ണ്‍ (താ​ളി​ക്കാ​ൻ)
ക​ടു​ക്- ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
വ​റ്റ​ൽ​മു​ള​ക്- നാ​ലെ​ണ്ണം
പ​ച്ച​മു​ള​ക്- ചെ​റു​താ​യി നു​റു​ക്കി​യ​ത് ര​ണ്ടെ​ണ്ണം
തൊ​ണ്ട​ൽ മു​ള​ക് - ചെ​റു​താ​യി നു​റു​ക്കി​യ​ത് ഒ​രെ​ണ്ണം
ക​റി​വേ​പ്പി​ല- ഒ​രു ത​ണ്ട്
വെ​ള്ളം- ഒ​രു​ക​പ്പ്

പാ​ച​കം

വെ​ളി​ച്ചെ​ണ്ണ ന​ന്നാ​യി ചൂ​ടാ​ക്കി ഇ​ഞ്ചി അ​രി​ഞ്ഞ​ത് ക​രു​ക​രു​പ്പാ​യി വ​റു​ത്തു​കോ​രി പൊ​ടി​ച്ച് മാ​റ്റി​വ​യ്ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ പു​ളി​വെ​ള്ളം (ഒ​രു ക​പ്പ് വെ​ള്ള​ത്തി​ൽ പു​ളി പി​ഴി​ഞ്ഞ​ത്) ശ​ർ​ക്ക​ര പൊ​ടി​ച്ച​ത്, കാ​യ​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. തി​ള വ​ന്നു​തു​ട​ങ്ങു​ന്പോ​ൾ മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് വീ​ണ്ടും തി​ള​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് വ​റു​ത്തു പൊ​ടി​ച്ച ഇ​ഞ്ചി ചേ​ർ​ത്ത് തി​ള​പ്പി​ച്ച് കു​റു​ക്കു​ക. കു​റു​കി​ക്ക​ഴി​ഞ്ഞാ​ൽ അ​ടു​പ്പി​ൽ​നി​ന്ന് മാ​റ്റു​ക. ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍ ന​ല്ലെ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക് പൊ​ട്ടി​ച്ച് വ​റ്റ​ൽ​മു​ള​ക് മു​ഴു​വ​നാ​യി മൂ​പ്പി​ച്ച് ഇ​ഞ്ചി​ക്ക​റി​യി​ലേ​ക്ക് ഒ​ഴി​ച്ച് ഇ​ള​ക്കി ത​ണു​ത്ത ശേ​ഷം പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റു​ക.

കാ​ര​റ്റ് പ​ച്ച​ടി

ചേ​രു​വ

കാ​ര​റ്റ്- ര​ണ്ടെ​ണ്ണം
(ചീ​കി​യെ​ടു​ത്ത​ത് ഏ​ക​ദേ​ശം ര​ണ്ടു ക​പ്പ്)
പ​ച്ച​മു​ള​ക് (വ​ട്ട​ത്തി​ൽ മു​റി​ച്ച​ത്)- ഒ​രെ​ണ്ണം വ​ലു​ത്
ജീ​ര​ക​പ്പൊ​ടി- കാ​ൽ ടീ​സ്പൂ​ണ്‍
വെ​ള്ളം- ഒ​രു ക​പ്പ്
ക​ട്ടി​തേ​ങ്ങാ​പ്പാ​ൽ- അ​ര ക​പ്പ്
പു​ളി​യി​ല്ലാ​ത്ത ക​ട്ടി​ത്തൈ​ര്- ഒ​രു ക​പ്പ്
പ​ഞ്ച​സാ​ര- അ​ര ടീ​സ്പൂ​ണ്‍
മ​ല്ലി​യി​ല (ചെ​റു​താ​യി അ​രി​ഞ്ഞ​ത്) - കാ​ൽ​ക​പ്പ്
ഉ​പ്പ് - പാ​ക​ത്തി​ന്

പാ​ച​കം

കാ​ര​റ്റ് ചീ​കി​യ​തി​ൽ പ​ച്ച​മു​ള​ക്, ജീ​ര​ക​പ്പൊ​ടി, ഉ​പ്പ്, വെ​ള്ളം എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ക്കു​ക. വെ​ള്ളം ഏ​ക​ദേ​ശം വ​റ്റി​ക്ക​ഴി​യു​ന്പോ​ൾ ക​ട്ടി​ത്തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത് തി​ള വ​ന്നു​തു​ട​ങ്ങു​ന്പോ​ൾ അ​ടു​പ്പി​ൽ​നി​ന്നു മാ​റ്റു​ക. ഈ ​കൂ​ട്ട് ന​ന്നാ​യി ത​ണു​ത്തു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ച്ച ക​ട്ട​ത്തൈ​രും പ​ഞ്ച​സാ​ര​യും മ​ല്ലി​യി​ല​യും ചേ​ർ​ത്ത് യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. (വേ​ണ​മെ​ങ്കി​ൽ ക​ടു​ക്, വ​റ്റ​ൽ​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ അ​ൽ​പം വെ​ളി​ച്ചെ​ണ്ണ​യി​ൽ താ​ളി​ച്ചൊ​ഴി​ച്ചും ഉ​പ​യോ​ഗി​ക്കാം)


അ​വി​യ​ൽ

ചേ​രു​വ

ചേ​ന- 100 ഗ്രാം
​കു​ന്പ​ള​ങ്ങ -150 ഗ്രാം
​വെ​ള്ള​രി​ക്ക-150 ഗ്രാം
​പ​ട​വ​ല​ങ്ങ-100 ഗ്രാം
​കാ​ര​റ്റ്- ഒ​രെ​ണ്ണം ചെ​റു​ത്
വ​ഴു​ത​ന​ങ്ങ- ഒ​രു വ​ലു​തി​ന്‍റെ പ​കു​തി
മു​രി​ങ്ങ​ക്ക- ഒ​രെ​ണ്ണം
പ​ച്ച​മാ​ങ്ങ- ഒ​രു ചെ​റി​യ ക​ഷ​ണം നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്
പ​ച്ച ഏ​ത്ത​ക്കാ​യ - ഒ​രെ​ണ്ണം
അ​ച്ചി​ങ്ങ പ​യ​ർ - അ​ഞ്ചെ​ണ്ണം
തൊ​ണ്ട​ൻ​മു​ള​ക് - അ​ഞ്ചെ​ണ്ണം
പ​ച്ച​മു​ള​ക്- 10 എ​ണ്ണം (ചെ​റു​ത്)
ക​റി​വേ​പ്പി​ല- നാ​ലു ത​ണ്ട്
മ​ഞ്ഞ​ൾ​പ്പൊ​ടി - മു​ക്കാ​ൽ ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
ജീ​ര​കം- ഒ​ന്ന​ര ടീ​സ്പൂ​ണ്‍
തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു വ​ലി​യ തേ​ങ്ങ
വെ​ളി​ച്ചെ​ണ്ണ- 50 ഗ്രാം
​ഉ​പ്പ്- പാ​ക​ത്തി​ന്

പാ​ച​കം

തേ​ങ്ങ, ജീ​ര​കം, പ​ച്ച​മു​ള​ക് എ​ന്നി​വ ത​രു​ത​രു​പ്പാ​യി അ​ര​ച്ചു മാ​റ്റി​വ​യ്ക്കു​ക. ഉ​രു​ളി​യി​ൽ അ​ൽ​പം വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചേ​ന അ​രി​ഞ്ഞ​ത് ര​ണ്ടു മി​നി​റ്റു നേ​രം വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞു​വ​ച്ച കു​ന്പ​ള​ങ്ങ , വെ​ള്ള​രി​ക്ക, പ​ട​വ​ല​ങ്ങ, കാ​ര​റ്റ്, ഏ​ത്ത​യ​ക്കാ​യ, വ​ഴു​ത​ന​ങ്ങ, അ​ച്ചി​ങ്ങ എ​ന്നി​വ​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. കൂ​ടെ മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പൊ​ടി​യും പാ​ക​ത്തി​ന് ഉ​പ്പും ഒ​രു ക​പ്പ് വെ​ള്ള​വും ഒ​ഴി​ച്ച് പാ​ത്രം അ​ട​ച്ചു​വ​ച്ച് വേ​വി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ പ​കു​തി വേ​വാ​കു​ന്പോ​ൾ പ​ച്ച​മാ​ങ്ങ അ​രി​ഞ്ഞ​തും മു​രി​ങ്ങ​ക്കാ​യും തൊ​ണ്ട​ൻ​മു​ള​കും ചേ​ർ​ത്ത് വീ​ണ്ടും അ​ട​ച്ചു വേ​വി​ക്കു​ക.

ക​ഷ​ണ​ങ്ങ​ൾ ഏ​ക​ദേ​ശം വെ​ന്തു​ക​ഴി​യു​ന്പോ​ൾ അ​ര​ച്ചു​വ​ച്ച തേ​ങ്ങാ​ക്കൂ​ട്ട് മു​ക​ളി​ലാ​യി ത​ട്ടി​പ്പൊ​ത്തി​ച്ച് ആ​വി ക​യ​റ്റു​ക. അ​ര​പ്പി​ൽ ആ​വി ക​യ​റി ക്ക​ഴി​ഞ്ഞാ​ൽ ഇ​ത് ക​ഷ​ണ​ങ്ങ​ളാ​യി ഇ​ള​ക്കി യോ​ജി​പ്പി​ച്ച് ക​റി​വേ​പ്പി​ല​യും വെ​ളി​ച്ചെ​ണ്ണ​യും ഒ​ഴി​ച്ച് തീ ​അ​ണ​ച്ച് അ​ൽ​പ​നേ​രം അ​ട​ച്ചി​ടു​ക. വി​ള​ന്പാ​ൻ നേ​രം ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക.

ഡോ.​ല​ക്ഷ്മി നാ​യ​ർ

..................................................................................................................................................................................

പാ​യ​സ​ങ്ങ​ൾ

കാ​ര​മ​ൽ പാ​യ​സം


ചേ​രു​വ: പ​ച്ച​രി- കാ​ൽ ക​പ്പ്, പ​ഞ്ച​സാ​ര-​ഒ​രു ക​പ്പ്, പാ​ൽ- ഒ​രു ലി​റ്റ​ർ, നെ​യ്യ്- ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, ക​ശു​വ​ണ്ടി, മു​ന്തി​രി, ഏ​ല​ക്കാ​പ്പൊ​ടി-​ഒ​രു ടീ​സ്പൂ​ണ്‍.

പാ​ച​കം: പ​ച്ച​രി ക​ഴു​കി അ​ര മ​ണി​ക്കൂ​ർ കു​തി​ർ​ത്ത​തി​നു​ശേ​ഷം ത​രി​ത​രി​പ്പാ​യി പൊ​ടി​ച്ചെ​ടു​ക്കു​ക. അ​ര ക​പ്പ് പ​ഞ്ച​സാ​ര ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ ചെ​റു​തീ​യി​ൽ ചൂ​ടാ​ക്കി തേ​ൻ നി​റ​മാ​യാ​ൽ ഇ​റ​ക്കി​വ​ച്ച് അ​ല്പം ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് ഇ​ള​ക്കി​ച്ചേ​ർ​ക്കു​ക. ത​ണു​ത്ത​ശേ​ഷം പാ​ൽ ഒ​ഴി​ച്ച് ന​ല്ല​തു​പോ​ല ചേ​ർ​ത്തി​ള​ക്കി പ​ച്ച​രി​പ്പൊ​ടി ചേ​ർ​ത്ത് ചെ​റു​തീ​യി​ൽ വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് ബാ​ക്കി പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് പാ​യ​സം പാ​ക​മാ​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. നെ​യ്യ് ചൂ​ടാ​ക്കി ക​ശു​വ​ണ്ടി​യും മു​ന്തി​രി​യും ഇ​ട്ട് മൂ​പ്പി​ച്ച​ത് നെ​യ്യോ​ടു​കൂ​ടി പാ​യ​സ​ത്തി​ൽ ചേ​ർ​ത്തി​ള​ക്കു​ക. അ​വ​സാ​നം ഏ​ല​ക്കാ​പ്പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കി വി​ള​ന്പാം.

ചൗ​വ​രി പാ​യ​സം

ചേ​രു​വ: ചൗ​വ​രി - അ​ര ക​പ്പ്, പാ​ൽ- ര​ണ്ട​ര ക​പ്പ്, പ​ഞ്ച​സാ​ര- ഒ​രു ക​പ്പ്, റോ​സ് എ​സ​ൻ​സ്-
ഒ​രു ടീ​സ്പൂ​ണ്‍, മു​ന്തി​രി, ക​ശു​വ​ണ്ടി നെ​യ്യി​ൽ വ​റു​ത്ത​ത്-​അ​ര ക​പ്പ്.

പാ​ച​കം: ചൗ​വ​രി അ​ര​മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ കു​തി​രാ​ൻ വ​യ്ക്കു​ക. അ​തി​നു​ശേ​ഷം ഒ​ന്ന​ര ക​പ്പ് വെ​ള്ളം ചൂ​ടാ​ക്കി ഇ​തി​ൽ ചൗ​വ​രി ഇ​ട്ട് വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് പാ​ലും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് കു​റു​ക്കി പാ​യ​സം പാ​ക​മാ​ക്കി​യെ​ടു​ക്കു​ക.​ഇ​തി​ൽ ക​ശു​വ​ണ്ടി​യും ചേ​ർ​ത്തി​ള​ക്കി വാ​ങ്ങി​വ​യ്ക്കു​ക. റോ​സ് എ​സ​ൻ​സ് ചേ​ർ​ത്ത് ചൂ​ടോ​ടെ വി​ള​ന്പാം.

അ​ട​പ്ര​ഥ​മ​ൻ

ചേ​രു​വ

അ​ട- 125 ഗ്രാം
​ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, ഉ​ണ​ക്ക​മു​ന്തി​രി, തേ​ങ്ങ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്- 50 ഗ്രാം ​വീ​തം
ഏ​ല​യ്ക്ക - 4 എ​ണ്ണം ച​ത​ച്ച​ത്
ചൗ​വ​രി - 10 ഗ്രാം ​വേ​വി​ച്ചെ​ടു​ത്ത​ത്
നെ​യ്യ് - 2 ക​പ്പ്
ശ​ർ​ക്ക​ര​പ്പാ​നി - 150 ഗ്രാം
​തേ​ങ്ങാ​പ്പാ​ൽ- ത​നി​പ്പാ​ൽ, ര​ണ്ടാം പാ​ൽ, മൂ​ന്നാം പാ​ൽ ഓ​രോ ക​പ്പു വീ​തം
വെ​ള​ളം - 2 ക​പ്പ്

പാ​ച​കം

അ​ട മൃ​ദു​വാ​കു​ന്ന​തു​വ​രെ വെ​ള​ള​ത്തി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. വേ​വി​ച്ച വെ​ള​ളം വാ​ർ​ത്തു​ക​ള​ഞ്ഞ ശേ​ഷം ത​ണു​ത്ത വെ​ള​ള​ത്തി​ൽ അ​ട ക​ഴു​കി മാ​റ്റി വ​യ്ക്ക​ണം. പ​ര​ന്ന പാ​ത്ര​ത്തി​ൽ നെ​യ്യൊ​ഴി​ച്ച് അ​ണ്ടി​പ്പ​രി​പ്പ്, തേ​ങ്ങാ​ക്കൊ​ത്ത്, ഉ​ണ​ക്ക​മു​ന്തി​രി എ​ന്നി​വ ഒ​ന്നൊ​ന്നാ​യി വ​റു​ത്തു​കോ​രു​ക. ബാ​ക്കി​യു​ള​ള നെ​യ്യ് വ​ലി​യൊ​രു പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റാം. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് നെ​യ്യ്കൂ​ടി ചേ​ർ​ത്ത് അ​ട വേ​വി​ക്കു​ക. ഇ​നി ശ​ർ​ക്ക​ര​പ്പാ​നി ചേ​ർ​ത്തു​കൊ​ടു​ക്കാം. പാ​നി അ​ടി​യി​ൽ പി​ടി​ക്കാ​തെ ഇ​ള​ക്കി വ​റ്റി​ക്ക​ണം. കു​റു​കി​വ​രു​ന്പോ​ൾ മൂ​ന്നാം​പാ​ൽ ചേ​ർ​ക്കു​ക. ശ​ർ​ക്ക​ര​പ്പാ​നി​യും പാ​ലും ചേ​ർ​ന്നു കു​റു​കി വ​രു​ന്പോ​ൾ ര​ണ്ടാം പാ​ലും വേ​വി​ച്ച ചൗ​വ​രി​യും ചേ​ർ​ക്ക​ണം. തു​ട​രെ ഇ​ള​ക്കു​ക. ഒ​ടു​വി​ൽ ത​നി​പ്പാ​ല് ചേ​ർ​ത്ത് ഇ​ള​ക്കി തീ ​അ​ണ​യ്ക്കാം. വ​റു​ത്തെ​ടു​ത്ത അ​ണ്ടി​പ്പ​രി​പ്പും മ​റ്റും ചേ​ർ​ത്ത് ഇ​ള​ക്കു​ക. ഒ​ടു​വി​ൽ ഏ​ല​യ്ക്ക ച​ത​ച്ച​തും ചേ​ർ​ത്ത് ഇ​ള​ക്കു​ക.

ഓ​മ​ന ജേ​ക്ക​ബ്