"മ​ന​സി​ലാ​യോ സാ​റേ...’

12:37 AM Aug 20, 2023 | Deepika.com
ബോ​ക്സ് ഓ​ഫീ​സി​ല്‍ ആ​യി​രം കോ​ടി ഡോ​ള​ര്‍ ഹി​റ്റ് ചെ​യ്യു​ന്ന ചി​ത്രം! ഓ​സ്ട്രേ​ലി​യ​ന്‍ ന​ടി​യും നി​ര്‍​മാ​താ​വു​മാ​യ മാ​ര്‍​ഗോ​ട്ട് റോ​ബി അ​മേ​രി​ക്ക​ന്‍ വി​ത​ര​ണ ക​മ്പ​നി​യാ​യ വാ​ര്‍​ണ​ര്‍ ബ്ര​ദേ​ഴ്സി​നെ ബാ​ര്‍​ബി എ​ന്ന സി​നി​മ​യ്ക്കാ​യി ആ​ദ്യം പി​ച്ച് ചെ​യ്ത​പ്പോ​ള്‍ പ​റ​ഞ്ഞ​ത് ഇ​താ​യി​രു​ന്നു... സി​നി​മ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ആ​യി​രം കോ​ടി ഡോ​ള​ര്‍ ബോ​ക്സ് ഓ​ഫീ​സി​ല്‍ വീ​ഴു​ന്ന​ത് സ്വ​പ്നം കാ​ണാ​ന്‍ മാ​ര്‍​ഗോ​ട്ട് റോ​ബി​ക്കു സാ​ധി​ച്ചെ​ങ്കി​ല്‍ അ​തു സ​ഫ​ല​മാ​യി.

ആ​യി​രം കോ​ടി ഡോ​ള​ര്‍ ക്ല​ബ്ബി​ല്‍ എ​ത്തു​ന്ന ആ​ദ്യ വ​നി​താ സം​വി​ധാ​യി​ക​യാ​യി ബാ​ര്‍​ബി ഒ​രു​ക്കി​യ ഗ്രെ​റ്റ ഗെ​ര്‍​വി​ഗ് മാ​റി​യെ​ന്ന​തും ച​രി​ത്രം. ഹോ​ളി​വു​ഡ് ച​രി​ത്ര​ത്തി​ല്‍ ആ​യി​രം കോ​ടി ഡോ​ള​ര്‍ ക്ല​ബ്ബി​ല്‍ എ​ത്തു​ന്ന 54-ാമ​ത് ചി​ത്ര​മാ​ണ് ബാ​ര്‍​ബി. ടൈ​റ്റാ​നി​ക്ക്, നാ​ല് ജു​റാ​സി​ക് പാ​ര്‍​ക്കു​ക​ള്‍, അ​ഞ്ച് സ്റ്റാ​ര്‍ വാ​ര്‍​സ് സി​നി​മ​ക​ള്‍, നാ​ല് ലൈ​വ് ആ​ക്‌​ഷ​ന്‍ ഡി​സ്നി റീ​മേ​ക്കു​ക​ള്‍, 2012ലെ ​ജ​യിം​സ് ബോ​ണ്ട് ചി​ത്രം സ്കൈ ​ഫാ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ബി​ല്യ​ണ്‍ ഡോ​ള​ര്‍ ക്ല​ബ്ബി​ല്‍ ഇ​ടം​നേ​ടി​യ മു​ന്‍​കാ​ല ചി​ത്ര​ങ്ങ​ള്‍. ഈ ​ക്ല​ബ്ബി​ലെ 54 സി​നി​മ​ക​ളി​ല്‍ 15 എ​ണ്ണ​വും സൂ​പ്പ​ര്‍ ഹീ​റോ​സ് ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു എ​ന്ന​തും വാ​സ്ത​വം.

ബി​ല്യ​ണ്‍ ഡോ​ള​ര്‍ ബാ​ര്‍​ബി

ബാ​ര്‍​ബി ഡോ​ള്‍ ക​ളി​ക്കൂ​ട്ടു​കാ​രി​യാ​യി വീ​ടു​ക​ളി​ല്‍ ഇ​ല്ലാ​ത്ത കു​ട്ടി​ക​ള്‍ വി​ര​ള​മാ​യി​രി​ക്കും. വി​വി​ധ ആ​ട​യാ​ഭ​ര​ണ​ങ്ങ​ളാ​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ ബാ​ര്‍​ബി ഡോ​ളി​നെ സൃ​ഷ്ടി​ച്ച​ത് അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ മാ​റ്റെ​ല്‍ ആ​ണ്. ബാ​ര്‍​ബി​ക്ക് രൂ​പം ന​ല്‍​കി​യ​ത് റൂ​ത്ത് ഹ​ണ്ട്‌​ല​ര്‍ അ​മേ​രി​ക്ക​ന്‍ ബി​സി​ന​സു​കാ​രി​യും. മാ​റ്റെ​ലി​ന്‍റെ സ​ഹ​സ്ഥാ​പ​ക​യാ​ണ് റൂ​ത്ത് ഹ​ണ്ട്‌​ല​ര്‍‍. ബാ​ര്‍​ബി എ​ന്ന സി​നി​മ​യു​ടെ ആ​ധാ​ര​വും റൂ​ത്ത് ഹ​ണ്ട്‌​ല​ര്‍ കോ​ടി​ക​ളു​ടെ വി​റ്റു​വ​ര​വു​ണ്ടാ​ക്കി​യ ഈ ​പാ​വ​യാ​ണ്.

ഭാ​വ​ന​യു​ടെ അ​തി​ര്‍​വ​ര​മ്പു​ക​ള്‍ ക​ട​ന്നു​ള്ള ചി​ത്ര​മാ​ണ് ബാ​ര്‍​ബി. ഒ​പ്പം ചി​ല സ്ത്രീ​പ​ക്ഷ വാ​ദ​ങ്ങ​ളും മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. ബാ​ര്‍​ബി ഡോ​ളി​നെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റെ​ല്‍ ക​മ്പ​നി​യി​ല്‍ ബാ​ര്‍​ബി എ​ത്തു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ര​സ​ക​ര​മാ​യ ഫാ​ന്‍റ​സി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. സി​നി​മ​യു​ടെ ഒ​രു​ഘ​ട്ട​ത്തി​ല്‍ ത​ന്‍റെ സ്വ​ത്വം തേ​ടി അ​ല​യു​ന്ന ബാ​ര്‍​ബി, റൂ​ത്ത് ഹ​ണ്ട്‌​ല​റി​ന്‍റെ ആ​ത്മാ​വു​മാ​യി സം​സാ​രി​ക്കു​ന്നു എ​ന്ന​താ​ണ് ഏ​റ്റ​വും ര​സ​ക​ര​മാ​യ ഭാ​വ​ന. എ​ന്തു​കൊ​ണ്ടും ബി​ല്യ​ണ്‍ ഡോ​ള​ര്‍ ക്ല​ബ്ബി​ല്‍ ഇ​ടം നേ​ടേ​ണ്ട ചി​ത്രം​ത​ന്നെ​യാ​ണ് ബാ​ര്‍​ബി. അ​മേ​രി​ക്ക​യി​ല്‍ വാ​ര്‍​ണ​ര്‍ ബ്രോ​സി​ന് ഏ​റ്റ​വും വി​റ്റു​വ​ര​വു​ണ്ടാ​ക്കി​യ ചി​ത്രം എ​ന്ന റി​ക്കാ​ര്‍​ഡും ബാ​ര്‍​ബി കു​റി​ച്ചു​ക​ഴി​ഞ്ഞു. ജൂ​ലൈ 21നാ​യി​രു​ന്നു അ​മേ​രി​ക്ക​ന്‍ വെ​ള്ളി​ത്തി​ര​ക​ളി​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ച് ബാ​ര്‍​ബി റി​ലീ​സ് ചെ​യ്ത​ത്.

ബാ​ര്‍​ബി​യാ​യി വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത് നി​ര്‍​മാ​താ​വാ​യ മാ​ര്‍​ഗോ​ട്ട് റോ​ബി​യാ​ണെ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം. ബാ​ര്‍​ബി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ല്‍​പോ​ലും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ സ്വീ​ക​രി​ക്കാ​ന്‍ മാ​ര്‍​ഗോ​ട്ട് റോ​ബി ചി​ന്തി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍, സം​വി​ധാ​യി​ക ഗ്രെ​റ്റ ഗെ​ര്‍​വി​ഗാ​ണ് ത​ന്‍റെ ബാ​ര്‍​ബി​യാ​യി മാ​ര്‍​ഗോ​ട്ടാ​ണ് ഏ​റ്റ​വും ഉ​ചി​ത​മെ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന​താ​ണ് അ​ണി​യ​റ​യി​ലെ ര​ഹ​സ്യം. 128-145 കോ​ടി ഡോ​ള​ര്‍ മു​ട​ക്കി നി​ര്‍​മി​ച്ച ബാ​ര്‍​ബി 1200 കോ​ടി​യും ക​ട​ന്ന് മു​ന്നേ​റു​ക​യാ​ണ്.

ബാ​ര്‍​ബ​ന്‍​ഹൈ​മ​ര്‍

ബാ​ര്‍​ബി​ക്കൊ​പ്പം ജൂ​ലൈ 21ന് ​റി​ലീ​സ് ചെ​യ്ത മ​റ്റൊ​രു ഹോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍റെ ഓ​പ്പ​ണ്‍​ഹൈ​മ​ര്‍ എ​ന്ന ച​രി​ത്രാ​സ്പ​ദ സി​നി​മ. ആ​ധു​നി​ക ഹോ​ളി​വു​ഡി​ന്‍റെ ക്ലാ​സ് സം​വി​ധാ​യ​ക​നാ​യാ​ണ് ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നോ​ള​ന്‍​സ് ഫി​ലിം​സ് മി​ല്യ​ണ്‍ ഡോ​ള​ര്‍ ക്ല​ബ്ബി​ല്‍ സ്ഥി​ര​മാ​യി ഇ​ടം​പി​ടി​ക്കാ​റു​ണ്ട്. വാ​ര്‍​ണ​ര്‍ ബ്രോ​സി​ന്‍റെ അ​മേ​രി​ക്ക​യി​ലെ റി​ക്കാ​ര്‍​ഡ് ക​ള​ക്‌​ഷ​ന്‍ കു​റി​ച്ച ചി​ത്ര​മാ​യി​രു​ന്നു 2008ല്‍ ​ഇ​റ​ങ്ങി​യ നോ​ള​ന്‍റെ ദ ​ഡാ​ര്‍​ക്ക് നൈ​റ്റ്. ആ ​റി​ക്കാ​ര്‍​ഡാ​ണ് ഇ​പ്പോ​ള്‍ ബാ​ര്‍​ബി തി​രു​ത്തി​യ​ത്.

ഓ​പ്പ​ണ്‍​ഹൈ​മ​റും ബാ​ര്‍​ബി​യു​മാ​യി​രു​ന്നു തി​യ​റ്റ​റി​ല്‍ മ​ത്സ​രി​ച്ച​ത്. അ​തോ​ടെ ബാ​ര്‍​ബ​ന്‍​ഹൈ​മ​ര്‍ എ​ന്ന ഹാ​ഷ് ടാ​ഗ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി. ര​ണ്ടാം ലോ​ക യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​നം കു​റി​ച്ച ആ​ണ​വാ​യു​ധ ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​യെ ന​യി​ച്ച സൈ​ദ്ധാ​ന്തി​ക ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​നാ​യ ജെ. ​റോ​ബ​ര്‍​ട്ട് ഓ​പ്പ​ണ്‍​ഹൈ​മ​റി​ന്‍റെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി നോ​ള​ന്‍ എ​ഴു​തി, സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഓ​പ്പ​ണ്‍​ഹൈ​മ​ര്‍.

പീ​ക്കി ബ്ലൈ​ന്‍​ഡേ​ഴ്സ് എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ ആ​രാ​ധ​ക ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ കി​ലി​യ​ന്‍ മ​ര്‍​ഫി​യാ​ണ് ഓ​പ്പ​ണ്‍​ഹൈ​മ​റി​ന്‍റെ വേ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്. എ​മി​ലി ബ്ല​ണ്ട്, റോ​ബ​ര്‍​ട്ട് ഡൗ​ണി ജൂ​ണി​യ​ര്‍ തു​ട​ങ്ങി​യ ഒ​രു​പ​റ്റം താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. പ​തി​വു​പോ​ലെ നോ​ള​നും ഭാ​ര്യ എ​മ്മ തോ​മ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. 700 കോ​ടി ഡോ​ള​ര്‍ ക​ള​ക്‌​ഷ​നി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ് 100 കോ​ടി ഡോ​ള​ര്‍ മു​ട​ക്കി നി​ര്‍​മി​ച്ച ഓ​പ്പ​ണ്‍​ഹൈ​മ​ര്‍ എ​ന്ന​തും ശ്ര​ദ്ധേ​യം.

മ​ന​സി​ലാ​യോ സാ​റേ

ഹോ​ളി​വു​ഡി​ല്‍ ബാ​ര്‍​ബി​യും ഓ​പ്പ​ണ്‍​ഹൈ​മ​റു​മാ​ണ് പോ​രാ​ടു​ന്ന​തെ​ങ്കി​ല്‍ ഇ​ന്ത്യ​യി​ല്‍ കോ​ടി​ക​ള്‍ വാ​രു​ന്ന​ത് ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ്- ജെ​യി​ല​റും ഗാ​ഡ​ര്‍ 2ഉം. ​ബോ​ളി​വു​ഡ് ന​ട​ന്‍ സ​ണ്ണി ഡി​യോ​ളാ​ണ് ഗാ​ഡ​ര്‍ 2ന്‍റെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​രു സി​നി​മ​ക​ളും 300 കോ​ടി ക്ല​ബ് ക​ട​ന്ന് മു​ന്നേ​റു​ക​യാ​ണ്.

മ​ന​സി​ലാ​യോ സാ​റേ... എ​ന്ന ഡ​യ​ലോ​ഗ് കേ​ള്‍​ക്കു​മ്പോ​ള്‍ ആ​ളു​ക​ളു​ടെ മ​ന​സി​ലേ​ക്ക് എ​ത്തു​ന്ന​ത് ഒ​രേ​യൊ​രു ചി​ത്രം, ര​ജ​നീ​കാ​ന്ത് പ​ക​ര്‍​ന്നാ​ടി​യ ജെ​യി​ല​ര്‍. സി​നി​മ ക​ണ്ട​വ​ര്‍​ക്കും കാ​ണാ​ത്ത​വ​ര്‍​ക്കും ഇ​ട​യി​ല്‍ വി​നാ​യ​ക​ന്‍ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഈ ​സം​ഭാ​ഷ​ണ​ശ​ക​ലം ട്രെ​ന്‍​ഡിം​ഗി​ലാ​ണ്. അ​പ്പോ​ള്‍, ഒ​ടി​ടി കാ​ല​ത്തി​ലും തി​യ​റ്റ​റി​ല്‍ ആ​ളു​ക​യ​റു​മെ​ന്ന് മ​ന​സി​ലാ​യി​ല്ലേ സാ​റേ...

അ​നീ​ഷ് ആ​ല​ക്കോ​ട്