എം.ഡി. രാജേന്ദ്രൻ: ഗാ​ന​ര​ച​ന​യി​ൽ ഇ​ന്നും നി​റ​സാ​ന്നി​ധ്യം

02:12 AM Aug 06, 2023 | Deepika.com
ശി​ശി​ര​കാ​ല മേ​ഘ​മി​ഥു​ന... യ​യ്യ​യാ യാ​ദ​വ എ​നി​ക്ക​റി​യാം...

1996 ൽ ​ദേ​വ​രാ​ഗം എ​ന്ന സി​നി​മ​യ്ക്ക് എം.​ഡി.​രാ​ജേ​ന്ദ്ര​നെ​ഴു​തി​യ ഈ ​ഗാ​ന​ങ്ങ​ൾ​ക്കു സം​ഗീ​തം ന​ല്കി​യ​ത് എം.​എം. കീ​ര​വാ​ണി​യാ​ണ്. അ​ന്ന് കീ​ര​വാ​ണി​യെ സി​നി​മാ​ലോ​ക​ത്ത് അ​ധി​ക​മാ​രും അ​റി​യി​ല്ല. ഈ ​പു​തി​യ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ശ​രി​യാ​കു​മോ എ​ന്നു​പോ​ലും സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സം​വി​ധാ​യ​ക​ൻ ഭ​ര​ത​നോ​ടു ചോ​ദി​ച്ച കാ​ലം.

എം.​ഡി. രാ​ജേ​ന്ദ്ര​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​ല​യാ​ള​ത്തി​ലെ ഒ​രു പു​തു​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലെ അ​ടു​പ്പം മാ​ത്രം. ദേ​വ​രാ​ഗം സി​നി​മ​യും അ​തി​ലെ ഗാ​ന​ങ്ങ​ളും ഹി​റ്റാ​യി മാ​റു​ക​യും ചെ​യ്തു. ഇ​തു പ​ഴ​യ​ക​ഥ. ഇ​നി 2023 ലേ​യ്ക്കു ക​ട​ക്കാം. എം.​ഡി. രാ​ജേ​ന്ദ്ര​ൻ​ത​ന്നെ അ​ക്ക​ഥ പ​റ​യും.

‘2023 ൽ ​ലോ​ക ബ​ഹു​മ​തി​യാ​യ ഓ​സ്കാ​ർ കീ​ര​വാ​ണി​ക്കു ല​ഭി​ച്ച​തു​മു​ത​ൽ എ​ന്നെ അ​ന്വേ​ഷി​ച്ച് മാ​ധ്യ​മ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രും എ​ത്തി​ത്തു​ട​ങ്ങി. സ​ത്യം പ​റ​ഞ്ഞാ​ൽ എ​നി​ക്ക് ഓ​സ്കാ​ർ കി​ട്ടി​യ അ​നു​ഭ​വം പോ​ലെ​യാ​യി മാ​റി.’

എം.​ഡി. രാ​ജേ​ന്ദ്ര​ൻ പ​റ​യു​ന്നു. ത​ന്‍റെ ഗാ​ന​വ​ഴി​ക​ളി​ലെ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ന​ർ​മം​ക​ല​ർ​ത്തി ഇ​ദ്ദേ​ഹം പ​റ​യു​മെ​ങ്കി​ലും രാ​ജേ​ന്ദ്ര​നോ​ടു​ള്ള  ആ​ദ​രം ആ​സ്വാ​ദ​ക​രു​ടെ​യു​ള്ളി​ൽ ഇ​ന്നും നി​റ​ഞ്ഞു തു​ളു​ന്പു​ക ത​ന്നെ​യാ​ണ്. ‘സു​ന്ദ​രി, സു​ന്ദ​രി നി​ൻ തു​ന്പു കെ​ട്ടി​യി​ട്ട ചു​രു​ൾ മു​ടി​യി​ൽ...’ ‘ഹി​മ​ശൈ​ല സൈ​ക​ദ ഭൂ​മി​യി​ൽ നി​ന്ന് നീ ​പ്ര​ണ​യ​പ്ര​വാ​ഹ​മാ​യി വ​ന്നു...’ ‘കു​റു​നി​ര​യോ...’ ‘വാ​ചാ​ലം നി​ൻ മൗ​ന​വും എ​ൻ മൗ​ന​വും’ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ മ​റ​ക്കാ​നാ​വി​ല്ല. ഗാ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല ഓ​രോ ഗാ​ന​ങ്ങ​ൾ​ക്കു പി​ന്നി​ലെ ക​ഥ​ക​ളും അ​വി​സ്മ​ര​ണീ​യ​ങ്ങ​ളാ​ണ്.

മോ​ച​നം എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചാ​ണ് തു​ട​ക്കം. ജി. ​ദേ​വ​രാ​ജ​ന്‍റെ സം​ഗീ​ത​ത്തി​ൽ പി​റ​ന്ന ‘ആ​ദ്യ​വ​സ​ന്തം പോ​ലെ ആ​ദ്യ​സു​ഗ​ന്ധം പോ​ലെ’ ‘വ​ന്ധ്യ​മേ​ഘ​ങ്ങ​ളെ...’ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളൊ​ക്കെ ഇ​ന്നും ആ​സ്വാ​ദ​ക​ർ നെ​ഞ്ചേ​റ്റു​ന്നു.

1979ൽ ​സി​നി​മാ​രം​ഗ​ത്ത് എ​ത്തി​യ രാ​ജേ​ന്ദ്ര​ൻ 2023ലും ​സ​ജീ​വ​മാ​ണ്. ഫൈ​ന​ൽ എ​ന്ന സി​നി​മ​യി​ൽ ന​വ സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൈ​ലാ​സ് മേ​നോ​നു​വേ​ണ്ടി​യും ഗാ​ന​മെ​ഴു​തി.

ഇ​പ്പോ​ൾ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യും തി​ള​ങ്ങു​ക​യാ​ണ് ന​ല്ലൊ​രു ഗാ​യ​ക​ൻ​കൂ​ടി​യാ​യ എം.​ഡി. രാ​ജേ​ന്ദ്ര​ൻ. ഇ​ദ്ദേ​ഹം ര​ച​ന​യും സം​ഗീ​ത​വും പ​ക​ർ​ന്ന മൗ​നം എ​ന്ന സി​നി​മ​യി​ലെ ‘കു​റി വ​ര​ച്ചാ​ലും കു​രി​ശു വ​ര​ച്ചാ​ലും കു​ന്പി​ട്ട് നി​സ്ക​രി​ച്ചാ​ലും...’ എ​ന്ന യേ​ശു​ദാ​സ് ആ​ല​പി​ച്ച ഗാ​ന​ത്തി​നി​പ്പോ​ൾ വ​ലി​യ മാ​നം വ​ന്നി​രി​ക്കു​ക​യാ​ണ്.

ഹി​ന്ദി​യി​ലും ത​മി​ഴി​ലും എം.​ഡി.​രാ​ജേ​ന്ദ്ര​ൻ​ത​ന്നെ മൊ​ഴി​മാ​റ്റം ന​ട​ത്തി​യ ഈ ​ഗാ​നം ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി മാ​റി. എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യം തൃ​ശൂ​രി​ൽ ന​ട​ന്ന ഒ​രു ച​ട​ങ്ങി​ൽ ഈ ​ഗാ​നം ദേ​ശീ​യ​ഗാ​നം പോ​ലെ മ​ഹ​ത്വ​മു​ള്ള​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

എ​സ്. മ​ഞ്ജു​ളാ​ദേ​വി