+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​രീ​സു​ക​ൾ പൂ​ക്കും കാ​ലം...

ഇ​ത് മോ​ളി​വു​ഡി​ലും സീ​രീ​സു​ക​ൾ പൂ​ക്കും കാ​ലം... ഡി​സ്നി ഹോ​ട്ട്സ്റ്റാ​റി​നാ​യി മ​ധു​വി​ധു എ​ന്ന വെ​ബ് സീ​രീ​സ് ഒ​രു​ക്കു​ന്ന നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​സാ​രി​ക്കു​ന്നു...മ​ല​യാ​ളി​ക
സീ​രീ​സു​ക​ൾ പൂ​ക്കും കാ​ലം...
ഇ​ത് മോ​ളി​വു​ഡി​ലും സീ​രീ​സു​ക​ൾ പൂ​ക്കും കാ​ലം... ഡി​സ്നി ഹോ​ട്ട്സ്റ്റാ​റി​നാ​യി മ​ധു​വി​ധു എ​ന്ന വെ​ബ് സീ​രീ​സ് ഒ​രു​ക്കു​ന്ന നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​സാ​രി​ക്കു​ന്നു...

മ​ല​യാ​ളി​ക​ൾ​ക്ക്, മ​ല​യാ​ള​ത്തി​നു സ്വ​ന്ത​മാ​യി വെ​ബ് സീ​രീ​സ് ഇ​ല്ലെ​ന്ന പ​രാ​തി​ക്കു വി​രാ​മം. മോ​ളി​വു​ഡി​ന്‍റെ പി​ന്നാ​ന്പു​റ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് എ​ത്താ​നൊ​രു​ങ്ങു​ന്ന​ത് ഒ​ന്നി​നു​പു​റ​കേ മ​റ്റൊ​ന്നാ​യി ഒ​രു പ​റ്റം വെ​ബ് സീ​രീ​സു​ക​ൾ. ഡി​സ്നി ഹോ​ട്ട്സ്റ്റാ​റി​നാ​യി മ​ധു​വി​ധു എ​ന്ന വെ​ബ് സീ​രീ​സ് ഒ​രു​ക്കു​ന്ന നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​സാ​രി​ക്കു​ന്നു... ഇ​ത് മോ​ളി​വു​ഡി​ലും സീ​രീ​സു​ക​ൾ പൂ​ക്കും കാ​ലം...

ഒ​ളി​ഞ്ഞോ തെ​ളി​ഞ്ഞോ പ​ണം മു​ട​ക്കി​യോ ഓ​സി​നോ. മാ​ർ​ഗം ഏ​തു​മാ​ക​ട്ടെ വെ​ബ് സീ​രീ​സി​ന്‍റെ ഹ​ര​ത്തി​നൊ​പ്പ​മാ​ണ് ലോ​ക​ത്തി​നൊ​പ്പം മ​ല​യാ​ളി​ക​ളും. ആ ​ഹ​രം മ​ല​യാ​ളി​ക​ൾ ഏ​റ്റ​വു​മ​ധി​കം നു​ക​ർ​ന്ന​ത് കോ​വി​ഡ്-19 കാ​ല​ത്തെ അ​ട​ച്ചി​ട്ട ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു.

ഒ​ടി​ടി എ​ന്ന മൂ​ന്ന് അ​ക്ഷ​രം നാ​ട്ടി​ലും വീ​ട്ടി​ലും സു​പ​രി​ചി​ത​മാ​യി. അ​ങ്ങ​നെ സ്പെ​യി​നി​ൽ ഇ​റ​ങ്ങി​യ ‘ലാ ​കാ​സ ദെ ​പാ​പ്പെ​ൽ’ മ​ണി ഹീ​സ്റ്റ് ആ​യി ന​മ്മ​ൾ ആ​സ്വ​ദി​ച്ചു. പീ​ക്കി ബ്ലൈ​ൻ​ഡേ​ഴ്സ്, ബ്ലാ​ക് മി​റ​ർ, ദ ​ക്രൗ​ണ്‍, ഡാ​ർ​ക്ക്, നാ​ർ​ക്കോ​സ് എ​ന്നി​ങ്ങ​നെ ആ​സ്വാ​ദ​ന​ത്തി​ന്‍റെ എ​ണ്ണം കൂ​ടി. ആ ​പ​ട്ടി​ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ഇ​ടി​ച്ചു​ക​യ​റ്റ​മാ​യി​രു​ന്നു മി​ർ​സാ​പു​ർ, ഫാ​മി​ലി മാ​ൻ തു​ട​ങ്ങി​യ​വ.

ത​മി​ഴ്നാ​ട്ടി​ന്‍റെ പ്ര​തി​നി​ധി​യാ​യി ന​വ​ര​സ, സൂ​യ​ൽ തു​ട​ങ്ങി​യ​വ​യു​മെ​ത്തി. മ​ണി​ര​ത്നം, പ്രി​യ​ദ​ർ​ശ​ൻ, ഗൗ​തം മേ​നോ​ൻ, എ.​ആ​ർ. റ​ഹ്‌മാ​ൻ എ​ന്നി​ങ്ങ​നെ വ​ന്പ​ൻ താ​ര​നി​ര​യാ​യി​രു​ന്നു ന​വ​ര​സ​യു​ടെ പി​ന്ന​ണി​യി​ൽ. സൂ​ര്യ, വി​ജ​യ് സേ​തു​പ​തി, സി​ദ്ധാ​ർ​ഥ് തു​ട​ങ്ങി​യ​വ​ർ മു​ന്ന​ണി​യി​ലും. അ​പ്പോ​ഴും കേ​ര​ള​ത്തി​ന് ത​ന​താ​യ ഒ​രു വെ​ബ് സീ​രീ​സ് എ​ന്ന​ത് ഗോ​ളാ​ന്ത​ര ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു പു​റ​ത്താ​യി​രു​ന്നു.

എ​ന്നാ​ൽ, ആ ​സ​മ​യ​വും ക​ട​ന്നു പോ​യി. മ​ല​യാ​ളി​ക​ൾ​ക്ക്, മ​ല​യാ​ള​ത്തി​ന് സ്വ​ന്ത​മാ​യി വെ​ബ് സീ​രീ​സ് വ​ന്നു, ഡി​സ്നി ഹോ​ട്ട്സ്റ്റാ​ർ അ​വ​ത​രി​പ്പി​ച്ച കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്. അ​ജു വ​ർ​ഗീ​സും ലാ​ലു​മാ​യി​രു​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

കൊ​ച്ചി പ​ശ്ചാ​ത്ത​ല​ത്തി​ലെ ആ ​ക്രൈം ഫ​യ​ൽ​സ് ആ​ളു​ക​ൾ ക​ണ്ടു, അം​ഗീ​ക​രി​ച്ചു. സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന സോ​ണി ലി​വി​ന്‍റെ ആ​ദ്യ മ​ല​യാ​ളം ഒ​റി​ജി​ന​ൽ സീ​രീ​സാ​യ ജ​യ് മ​ഹേ​ന്ദ്ര​ൻ, ഡി​സ്നി ഹോ​ട്ട്സ്റ്റാ​റി​നാ​യി നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ ഒ​രു​ക്കു​ന്ന മ​ധു​വി​ധു. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ ത​ന​ത് വെ​ബ് സീ​രീ​സു​ക​ൾ ഒ​ന്നി​നു​പു​റ​കേ മ​റ്റൊ​ന്നാ​യി എ​ത്താ​നൊ​രു​ങ്ങു​ന്നു. ക​സ​ബ, കാ​വ​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ൾ​ക്കു​ശേ​ഷം നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ ഒ​രു​ക്കു​ന്ന ആ​ദ്യ വെ​ബ് സീ​രീ​സാ​ണ് മ​ധു​വി​ധു.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ശ്വേ​ത മേ​നോ​ൻ തു​ട​ങ്ങി​യ വ​ൻ​താ​ര​നി​ര​യാ​ണ് മ​ധു​വി​ധു​വി​ലു​ള്ള​ത്. മ​ധു​വി​ധു​വി​നെ കു​റി​ച്ച് നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​സാ​രി​ക്കു​ന്നു...

ക​സ​ബ, കാ​വ​ൽ, മ​ധു​വി​ധു...

മ​മ്മൂ​ട്ടി നാ​യ​ക​നാ​യു​ള്ള ക​സ​ബ, സു​രേ​ഷ് ഗോ​പി​യും ര​ഞ്ജി പ​ണി​ക്ക​റും നി​റ​ഞ്ഞു​നി​ന്ന കാ​വ​ൽ... ര​ണ്ട് ഹി​റ്റ് സി​നി​മ​ക​ൾ​ക്കു​ശേ​ഷം മ​ധു​വി​ധു എ​ന്ന വെ​ബ് സീ​രീ​സ്. വെ​ബ് സീ​രീ​സി​ലേ​ക്ക് എ​ത്ത​പ്പെ​ട്ട​ത് തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യാ​യി​രു​ന്നു എ​ന്ന് നി​ഥി​ൻ ര​ഞ്ജി​പ​ണി​ക്ക​ർ പ​റ​യു​ന്നു.

ഹോ​ട്ട്സ്റ്റാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ഓ​ഫ​ർ വ​ന്ന​പ്പോ​ൾ ആ​തേ​റ്റെ​ടു​ത്ത​താ​ണ് മ​ധു​വി​ധു സം​ഭ​വി​ക്കാ​ൻ കാ​ര​ണം. ഒ​രു വെ​ബ് സീ​രീ​സ് ചെ​യ്തു​കൂ​ടേയെന്ന അ​ന്വേ​ഷ​ണ​മാ​യി​രു​ന്നു ആ​ദ്യ​മു​ണ്ടാ​യ​ത്. ഇ​തി​നി​ടെ പ്ലാ​ൻ ചെ​യ്ത സി​നി​മ അ​ല്പം നീ​ണ്ടു​പോ​യി. മ​ധു​വി​ധു​വി​ന്‍റെ സ​ബ്ജ​ക്റ്റ് ഏ​റെ​നാ​ളാ​യി മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. അ​തി​ന് ഒ​രു സീ​രീ​സ് സ്വ​ഭാ​വം എ​ളു​പ്പ​ത്തി​ൽ കൊ​ടു​ക്കാ​ൻ പ​റ്റു​മെ​ന്നു തോ​ന്നി.

അ​ങ്ങ​നെ​യാ​ണ് മ​ധു​വി​ധു വെ​ബ് സീ​രീ​സി​ന്‍റെ പി​റ​വി. മാ​ത്ര​മ​ല്ല, ആ​ളു​ക​ൾ ഇ​പ്പോ​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് വെ​ബ് സീ​രീ​സ്. അ​തു​കൊ​ണ്ട് അ​വി​ടേ​യ്ക്കും ഒ​രു ചു​വ​ടു​വ​യ്ക്കാ​മെ​ന്നു ക​രു​തി. ഹോ​ട്ട്സ്റ്റാ​റി​ന്‍റെ ഫ​സ്റ്റ് ബാ​ച്ച് ഒ​റി​ജി​ന​ൽ സീ​രി​സ് പ​ട്ടി​ക​യി​ൽ മ​ധു​വി​ധു ഉ​ൾ​പ്പെ​ടു​ന്ന​തും ന​ല്ല​താ​ണെ​ന്ന് തോ​ന്നി - നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ പ​റ​ഞ്ഞു.

മ​ധു​വി​ധു പീ​ര്യ​ഡ് ഡാ​ർ​ക്ക് ഹ്യൂ​മ​ർ

മ​ധു​വി​ധു ഒ​രു ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ന​ർ മാ​ത്ര​മ​ല്ല. എ​ല്ലാ സെ​ക്ട​റി​ലു​മു​ള്ളവര്‌​ക്ക് ആ​സ്വ​ദി​ക്കാ​ൻ പ​റ്റു​ന്ന​താ​യി​രി​ക്കും മ​ധു​വി​ധു. 1970ക​ളി​ൽ ന​ട​ക്കു​ന്ന ഒ​രു ക​ഥ​യാ​ണ്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂട് അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ടേ​ണിം​ഗു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സീ​രീ​സ് മു​ന്നോ​ട്ടുപോ​കു​ന്ന​ത്. എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും കാ​ണാ​വു​ന്ന, റി​ലേ​റ്റ് ചെ​യ്യാ​വു​ന്ന, കേ​ര​ള​ത്തി​ലെ 1970-78 കാ​ല​ഘ​ട്ടം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക​ഥ​യും ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളു​മാ​ണ് മ​ധു​വി​ധു. ഡാ​ർ​ക്ക് ഹ്യൂ​മ​റി​ൽ പൊ​തി​ഞ്ഞാ​ണ് അ​വ​ത​ര​ണ​മെ​ന്നും നി​ഥി​ൻ പ​റ​ഞ്ഞു.

നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ

നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ക​ന്നി സം​രം​ഭ​മാ​ണ് മ​ധു​വി​ധു. സി​നി​മ​യി​ൽ​നി​ന്ന് വെ​ബ് സീ​രീ​സി​ലേ​ക്കെ​ത്തി​യ​തു​പോ​ലെ തി​ക​ച്ചും ആ​ക​സ്മി​ക​മാ​യാ​ണ് പ്രൊ​ഡ​ക്ഷ​നി​ലേ​ക്കും നി​ഥി​ൻ ചു​വ​ടു​വ​ച്ച​ത്. പ്രൊ​ഡ​ക്ഷ​നി​ലേ​ക്കെ​ത്തി​യ​ത് പ്രീ​പ്ലാ​ൻ​ഡ് അ​ല്ലാ​തെ​യാ​ണ്. വെ​ബ് സീ​രീ​സ് ചെ​യ്യാ​മെ​ന്നു തീ​രു​മാ​നി​ച്ച​പ്പോ​ൾ തി​ക​ഞ്ഞ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ചെ​യ്യാ​മെ​ന്നു​ള്ള കാ​ഴ്ച​പ്പാ​ടി​ൽ​നി​ന്നാണ് പ്രൊ​ഡ​ക്ഷ​നി​ലേ​ക്കും തി​രി​യാ​ൻ കാ​ര​ണം. ബ​ജ​റ്റ് കൈ​പൊ​ള്ളി​ക്കി​ല്ലെ​ന്ന​തും ഹോ​ട്ട്സ്റ്റാ​റി​ൽ​നി​ന്നു​ള്ള പി​ന്തു​ണ​യു​മെ​ല്ലാം ഇ​തി​നു കാ​ര​ണ​ങ്ങ​ളാ​യി.

കാ​വ​ൽ ടീം​സ്

കാ​വ​ലി​ന്‍റെ കാ​മ​റ ച​ലി​പ്പി​ച്ച നി​ഖി​ൽ എ​സ്. പ്ര​വീ​ണ്‍ ആ​ണ് മ​ധു​വി​ധു​വി​ന്‍റെ​യും ഡ​യ​റ​ക്ട​ർ ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി. കാ​വ​ലി​നു​ശേ​ഷം നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​റും നി​ഖി​ൽ എ​സ്. പ്ര​വീ​ണും ഒ​ന്നി​ക്കു​ന്ന​തി​നും ഇതു കാ​ര​ണ​മാ​യി. ഓ​രോ സ​ബ്ജ​ക്ടി​നെ​യും അ​തി​ന്‍റേ​താ​യ ത​ല​ത്തി​ൽ കൃ​ത്യ​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന കാ​മ​റാ​മാ​നാ​ണ് നി​ഖി​ൽ എ​ന്നാ​ണ് നി​ഥി​ന്‍റെ വാ​ക്കു​ക​ൾ. മൂ​ന്ന് ദേ​ശീ​യ പു​ര​സ്കാ​രങ്ങൾ സ്വ​ന്ത​മാ​ക്കി​യ കാ​മ​റാ​മാ​നാ​ണ് നി​ഖി​ൽ.

നി​ഖി​ൽ മാ​ത്ര​മ​ല്ല, കാ​വ​ലി​ന്‍റെ സം​ഗീ​ത​മൊ​രു​ക്കി​യ ര​ഞ്ജി​ൻ രാ​ജ്, എ​ഡി​റ്റ​ർ മ​ൻ​സൂ​ർ മു​ത്തൂ​ട്ടി, സം​ഘ​ട്ട​നം ചെ​യ്ത മാ​ഫി​യ ശ​ശി തു​ട​ങ്ങി​യ​വ​രും പി​ന്ന​ണി​യി​ലു​ണ്ട്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ശ്വേ​ത മേ​നോ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ക​നി കു​സൃ​തി, ആ​ൽ​ഫി പ​ഞ്ഞിക്കാ​ര​ൻ, ഗ്രേ​സ് ആ​ന്‍റ​ണി, നി​ര​ഞ്ജ​ന അ​നൂ​പ്, അ​മ്മു അ​ഭി​രാ​മി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ക്രി​സ്മ​സ് റി​ലീ​സ് എ​ന്ന രീ​തി​യി​ലാ​ണ് ഇത് ഒ​രു​ങ്ങു​ന്ന​ത്.

ലേ​ലം 2

അ​ച്ഛ​നും (ര​ഞ്ജി പ​ണി​ക്ക​ർ) മ​ക​നും (നി​ഥി​ൻ) പി​ന്ന​ണി​യി​ൽ ഒ​ന്നി​ക്കു​ന്ന ആ​ദ്യ​ചി​ത്രം എ​ന്ന നി​ല​യി​ലാ​ണ് ലേ​ലം 2നെ ​പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ര​ഞ്ജി പ​ണി​ക്ക​ർ എ​ഴു​തി ജോ​ഷി സം​വി​ധാ​നം ചെ​യ്ത് 1997ൽ ​ഇ​റ​ങ്ങി​യ ലേ​ലം എ​ക്കാ​ല​ത്തെ​യും ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. അ​തി​ന്‍റെ ര​ണ്ടാം​ഭാ​ഗം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, അ​ച്ഛ​ന്‍റെ സ​മ​യം അ​നു​സ​രി​ച്ച് മാ​ത്ര​മേ ലേ​ലം 2 സം​ഭ​വി​ക്കൂ എ​ന്ന് നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ പ​റ​ഞ്ഞു.

ലേ​ലം 2 പൂ​ർ​ണ​മാ​യി എ​ഴു​തു​ന്ന​ത് അ​ച്ഛ​നാ​ണ്. തി​ര​ക്കി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മാ​റി​യി​രു​ന്ന് എ​ഴു​തു​ന്പോ​ൾ മാ​ത്ര​മേ ലേ​ലം 2 സം​ഭ​വി​ക്കു​ക​യു​ള്ളൂ. മൂ​ന്ന് പ്ലോ​ട്ടു​ക​ൾ സം​സാ​രി​ച്ചി​ട്ടു​ണ്ട്. അ​തി​ലൊ​രെ​ണ്ണം ഫി​ക്സ് ചെ​യ്ത് എ​ഴു​ത്ത് തു​ട​ങ്ങി​യാ​ൽ മാ​ത്ര​മേ ലേ​ലം 2 പി​റ​വി​യെ​ടു​ക്കൂ.

അ​നീ​ഷ് ആ​ല​ക്കോ​ട്