രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ

02:04 PM Oct 01, 2022 | Deepika.com
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് രാജിക്കത്ത് നൽകി.

ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനപ്രകാരമാണ് ആണ് ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനായി വെള്ളിയാഴ്ചയാണ് ഖാർഗെ നാമനിർദേശ പത്രിക നൽകിയത്.

മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി, അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്, ദി​ഗ്‌​വി​ജ​യ് സിം​ഗ്, പ്ര​മോ​ദ് തി​വാ​രി, പി.​എ​ൽ. പു​നി​യ, പ​വ​ൻ കു​മാ​ർ ബ​ൻ​സ​ൽ, മു​കു​ൾ വാ​സ്നി​ക് തു​ട​ങ്ങി​യ​വ​ർ ഖാ​ർ​ഗെ​യെ പി​ന്തു​ണ​ച്ചു. ജി 23 ​നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ർ​മ​യും മ​നീ​ഷ് തി​വാ​രി​യും ഖാ​ർ​ഗെ​യെ പി​ന്തു​ണ​ച്ചു.

അ​തേ​സ​മ​യം, കേ​ര​ളം ഉ​ൾ​പ്പെ​ടെ 12 സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​റു​പ​തി​ല​ധി​കം നേ​താ​ക്ക​ളാ​ണ് ത​രൂ​രി​നെ പി​ന്തു​ണ​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു മാ​ത്രം പ​തി​ന​ഞ്ച് നേ​താ​ക്ക​ളാ​ണ് ത​രൂ​രി​നെ പി​ന്തു​ണ​ച്ച് ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു സെ​റ്റ് പ​ത്രി​ക​യാ​ണ് ത​രൂ​ർ സ​മ​ർ​പ്പി​ച്ച​ത്.

ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എ​ൻ. ത്രി​പാ​ഠി​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗാ​ന്ധി​കു​ടും​ബം നി​ഷ്പ​ക്ഷ​മാ​യി നി​ല​കൊ​ള്ളു​മെ​ന്നാ​ണ് സോ​ണി​യ ഗാ​ന്ധി ന​ൽ​കി​യി​രി​ക്കു​ന്ന ഉ​റ​പ്പെ​ന്നാ​ണ് ത​രൂ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ഖാ​ർ​ഗെ​യ്ക്ക് പ​ക​രം പി. ​ചി​ദം​ബ​രം, ദി​ഗ്‌​വി​ജ​യ് സിം​ഗ് എ​ന്നി​വ​രി​ലൊ​രാ​ൾ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​കും എ​ന്നാ​ണ് സൂ​ച​ന.