+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുകയിലും വ്യാജൻ! കട തുറന്ന പോലീസ് ഞെട്ടി

കോ​​ട്ട​​യം: കോട്ടയം ന​​ഗ​​ര​​ത്തി​​ൽ മാ​​ർ​​ക്ക​​റ്റി​​നു​​ള്ളി​​ലെ ക​​ട​​യി​​ൽ​​ റെയ്ഡ് നടത്തിയ പോലീസ് സംഘം പോലും ഞെട്ടി. ഒന്നും രണ്ടുമല്ല, കെട്ടുകണക്കിനു ബീഡി. 75,000 രൂ​​പ വി​​ല​​വ​​രു​​ന്ന വ്യാ​
പുകയിലും വ്യാജൻ! കട തുറന്ന പോലീസ് ഞെട്ടി
കോ​​ട്ട​​യം: കോട്ടയം ന​​ഗ​​ര​​ത്തി​​ൽ മാ​​ർ​​ക്ക​​റ്റി​​നു​​ള്ളി​​ലെ ക​​ട​​യി​​ൽ​​ റെയ്ഡ് നടത്തിയ പോലീസ് സംഘം പോലും ഞെട്ടി. ഒന്നും രണ്ടുമല്ല, കെട്ടുകണക്കിനു ബീഡി. 75,000 രൂ​​പ വി​​ല​​വ​​രു​​ന്ന വ്യാ​​ജ ബീ​​ഡി!. ഒരു കന്പനിയുടെ പേരിലുള്ള വ്യാജബീഡിയാണ് ഇവിടെ നിന്നു കുറെ നാളായി ലോഡുകണക്കിനു വിതരണം ചെയ്തുകൊണ്ടിരുന്നത്.

പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ മൊ​​ത്ത​​വ്യാ​​പാ​​രം ന​​ട​​ത്തി​​വ​​രു​​ന്ന അ​​ബ്ദു​​ൾ സ​​ലാ​​മി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ക​​ല്ലൂ​​ത്ര​​യി​​ൽ സ്റ്റോ​​ഴ്സി​​ൽ​​നി​​ന്നാ​​ണ് വ്യാ​​ജ ബീ​​ഡി ശേ​​ഖ​​രം ക​​ണ്ടെ​​ത്തി​​യ​​ത്.
ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ ല​​ഹ​​രി വി​​രു​​ദ്ധ സ്ക്വാ​​ഡും വെ​​സ്റ്റ് പോ​​ലീ​​സും ചേ​​ർ​​ന്നാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

ജ്യോ​​തി​​മാ​​ൻ ക​​ന്പ​​നി​​യു​​ടെ വ്യാ​​ജ ബീ​​ഡി​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ എ​​ത്തി ഇ​​വ ത​​ങ്ങ​​ളു​​ടേ​​ത​​ല്ലെ​​ന്നും വ്യാ​​ജ​​മാ​​യി നി​​ർ​​മി​​ച്ച​​വ​​യാ​​ണെ​​ന്നും സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​ത്ത​​രം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന​​തി​​ലൂ​​ടെ ക​​ന്പ​​നി​​ക്കു ല​​ക്ഷ​​ങ്ങ​​ളു​​ടെ ന​​ഷ്ട​​വും ക​​ച്ച​​വ​​ട​​ക്കാ​​ര​​ന് അ​​മി​​ത ലാ​​ഭ​​വും സ​​ർ​​ക്കാ​​രി​​നു ല​​ഭി​​ക്കേ​​ണ്ട നി​​കു​​തി​​ നഷ്ടവും ഉണ്ടാവുകയാ​​ണ്.

ജി​​ല്ലാ നാ​​ർ​​കോ​​ട്ടി​​ക് സെ​​ൽ ഡി​​വൈ​​എ​​സ്പി എം.​​എം. ജോ​​സി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്എ​​ച്ച്ഒ അ​​നൂ​​പ് കൃ​​ഷ്ണ, എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്ത്, ജി​​ല്ലാ പോലീ​​സ് മേ​​ധാ​​വി​​യു​​ടെ ല​​ഹ​​രി വി​​രു​​ദ്ധ സ്ക്വാ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ പ്ര​​തീ​​ഷ് രാ​​ജ്, ശ്രീ​​ജി​​ത് ബി. ​​നാ​​യ​​ർ, കെ.​​ആ​​ർ. അ​​ജ​​യ​​കു​​മാ​​ർ, വി.​​കെ. അ​​നീ​​ഷ്, പി.​​എം. ഷി​​ബു എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

വ്യാ​​ജ ഉ​​ല്പ​​ന്ന​​ങ്ങ​​ളു​​ടെ ഉ​ത്​​പാ​​ദ​​ന​​വും ല​​ഭ്യ​​ത​​യും ക​​ണ്ടു​​പി​​ടി​​ക്കു​​ന്ന​​തി​​നാ​​യി കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ​​നി​​ന്നും സ​​മാ​​ന രീ​​തി​​യി​​ൽ വ്യാ​​ജ ബീ​​ഡി​​ക​​ൾ ക​​ഴി​​ഞ്ഞ മാ​​സം ല​​ഹ​​രി​​വി​​രു​​ദ്ധ സ്ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യി​​രു​​ന്നു.