+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം

ശബരിമല: മണ്ഡലകാലം ആരംഭിച്ചശേഷം കെഎസ്ആര്‍ടിസി പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസിലൂടെ പത്തുകോടി രൂപയുടെ വരുമാനം ഉണ്ടാക്കി. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
ശബരിമല: മണ്ഡലകാലം ആരംഭിച്ചശേഷം കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിലൂടെ പത്തുകോടി രൂപയുടെ വരുമാനം ഉണ്ടാക്കി. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്.

ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വര്‍ധിച്ചതോടെയാണ് വിവിധ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ബസുകള്‍ എത്തിച്ചത്.രണ്ട് ദിവസത്തിനകം 15 എസി ലോ ഫ്ളോര്‍ ബസുകള്‍ കൂടി എത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇതോടെ എസി ബസുകളുടെ എണ്ണം 60 ആകും.

നിലവിലെ 189 ബസുകളില്‍ 45 എണ്ണം എസി ലോഫ്ളോര്‍ ബസുകളാണ്. മൊത്തം ബസുകളില്‍ മൂന്നില്‍ ഒരു ഭാഗം എസി എന്ന നയമാണ് അധികൃതര്‍ പിന്തുടരുന്നത്.

ഇന്നലെ മാത്രം 2,055 റൗണ്ട് സര്‍വീസുകളാണ് ഇരു ഭാഗത്തേക്കുമായി കെഎസആര്‍ടിസി നടത്തിയത്. നവംബര്‍ 30 വരെയുള്ള കാലയളവില്‍ ചെയിന്‍ സര്‍വീസിലൂടെ മാത്രം 10,93,716 പേര്‍ ശബരിമലയില്‍ എത്തി.

നിലയ്ക്കല്‍-പമ്പ എസി ബസുകള്‍ക്ക് 80 രൂപയും, മറ്റ് എല്ലാ സര്‍വീസുകള്‍ക്കും 50 രൂപയുമാണ് നിരക്ക്.