+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

ഹരിപ്പാട്: പിഐപി മെയിൻ കനാലിൽ വീണ പശുവിനെ ഹരിപ്പാട് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഏഴോടെ നങ്ങ്യാർകുളങ്ങരയിലാണ് സംഭവം. ഏകദേശം 15 അടി താഴ്ചയുള്ള കനാലിൽ രണ്ടു വയസ് പ്രായമുള്ള ജഴ്സി പശു
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഹരിപ്പാട്: പിഐപി മെയിൻ കനാലിൽ വീണ പശുവിനെ ഹരിപ്പാട് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഏഴോടെ നങ്ങ്യാർകുളങ്ങരയിലാണ് സംഭവം. ഏകദേശം 15 അടി താഴ്ചയുള്ള കനാലിൽ രണ്ടു വയസ് പ്രായമുള്ള ജഴ്സി പശു അകപ്പെടുകയായിരുന്നു.

ഈരിക്കൽ ബംഗ്ലാവിൽ കിരണിന്‍റെ ഉടമസ്ഥതയിലുള്ള പശുവാണ് ഫാമിലേക്ക് കൊണ്ടുവന്ന വഴി കനാൽ പാലത്തിൽ നിന്ന് താഴെ വീണത്. നാട്ടുകാർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

സേനാംഗങ്ങൾ സാഹസികമായി കനാലിലിറങ്ങി പശുവിനെ ബെൽറ്റുപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ഹരിപ്പാട് അഗ്നി നിലയത്തിലെ അസി.സ്റ്റേഷൻ ഓഫീസർ പി.ബിനുകുമാർ, സീനിയർ ഫയർ റസ്ക്യൂ ഓഫീസർമാരായ സക്കീർ ഹുസൈൻ, ഷാജി.ആർ, പ്രേംകുമാർ.കെ, ശ്രീജിത്ത്. എസ്, അരുൺ.എസ്, ഫയർമാൻ ഗാർഡ് സുരേഷ് എന്നിവരും പങ്കെടുത്തു.