ആ​ർ​മി​യി​ൽ പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ

03:24 PM Oct 08, 2023 | Deepika.com
ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ 139-ാമ​ത് ടെ​ക്നി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് കോ​ഴ്സി​ന് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 30 ഒ​ഴി​വു​ണ്ട്.

ഡെ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ഡ​മി​യി​ൽ 2024 ജൂ​ലൈ​യി​ൽ കോ​ഴ്സ് ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ലെ​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ൽ നി​യ​മ​നം.

പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​നാ​ണ്. പ്രാ​യം: 2024 ജൂ​ലൈ ഒ​ന്നി​ന് 20-27. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 26.

യോ​ഗ്യ​ത: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം (സ​യ​ൻ​സ്-7, ഇ​ല​ക്‌​ട്രി​ക്ക​ൽ-3, ഇ​ല​ക്‌​ട്രോ​ണി​ക്സ്-4, മെ​ക്കാ​നി​ക്ക​ൽ-7, മ​റ്റു വി​ഷ​യ​ങ്ങ​ൾ-2). www.joinindianarmy.nic.in