കേന്ദ്ര സർക്കാരിനു കീഴിൽ കോൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കന്പനികളിൽ മാനേജ്മെന്റ് ട്രെയിനിയുടെ 560 ഒഴിവ്. ഒരു വർഷം പരിശീലനം, തുടർന്നു നിയമനം.
മൈനിംഗ്, സിവിൽ, ജിയോളജി വിഭാഗങ്ങളിലാണ് അവസരം. മൈനിംഗ് (351): 60% മാർക്കോടെ മൈനിംഗ് എൻജിനിയറിംഗ് ബിരുദം.
സിവിൽ (172): 60% മാർക്കോടെ സിവിൽ എൻജിനിയറിംഗ് ബിരുദം
ജിയോളജി (37); ജിയോളജി അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോ ഫിസിക്സിൽ 60% മാർക്കോടെ എംഎസ്സി/എംടെക്.
യോഗ്യതാ പരീക്ഷയിലെ മാർക്ക്, ഗേറ്റ് സ്കോർ, ഡോക്യുമെന്റ് പരിശോധന, വൈദ്യ പരിശോധന എന്നിവയ്ക്കുശേഷമാണു തെരഞ്ഞെടുപ്പ്, ഓണ്‍ലൈൻ അപേക്ഷ ഒക്ടോബർ 12 വരെ. ഫീസ്: 1180. ഓണ്‍ലൈനായി അടയ്ക്കണം.
പ്രായം: 30. അർഹർക്കു മാർക്കിലും പ്രായത്തിലും ഫീസിലും ഇളവ്. ശന്പളം: പരിശീലനസമയത്ത് 50,000-1.60 ലക്ഷം രൂപ സ്റ്റൈപൻഡ്.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000-1.80 ലക്ഷം ശന്പളനിരക്കിൽ നിയമനം. www.coalindia.in
കോൾ ഇന്ത്യയില്‍ ഒഴിവ്
12:19 PM Sep 22, 2023 | Deepika.com