ഇരിങ്ങാലക്കുട: നഗരത്തിൽ രാത്രിയിൽ വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒന്പതോടെ ഇരിങ്ങാലക്കുട മഠത്തിക്കരയ്ക്കു സമീപമുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ശേഷം ഓടി രക്ഷപ്പെടാൻ നോക്കവേയാണു നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പോലീസ് ബിഹാർ സ്വദേശി വിശാൽകുമാറിനെ കസ്റ്റഡിയിലെടുത്തു.
വെള്ളം ചോദിച്ചെത്തിയതാണു യുവാവ്. വാതിൽ തുറന്നയുടനെ വീടിനകത്തേക്കു കയറി വാതിൽ അടയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടമ്മ ബഹളം വച്ചു. ബഹളം കേട്ട് സമീപവാസികൾ ചേർന്നാണു യുവാവിനെ കീഴ്പ്പെടുത്തിയത്.
കഞ്ചാവിന് അടിമയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രതിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.