ആ​ർ​മി ന​ഴ്സിം​ഗ് പ്ര​വേ​ശ​നം

11:50 AM Jul 01, 2023 | Deepika.com
രാ​ജ്യ​ത്തെ വി​വി​ധ സൈ​നി​ക മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് ന​ഴ്സിം​ഗ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.​അ​വി​വാ​ഹി​ത​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വി​വാ​ഹ​മോ​ച​നം നേ​ടി​യ​വ​ർ​ക്കും വി​ധ​വ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. 220 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്.

നാ​ലു​വ​ർ​ഷ​ത്തെ ബി​എ​സ്‌​സി നേ​ഴ്സിം​ഗ് കോ​ഴ്സി​നാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ഈ ​കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ക​ര​സേ​ന​യി​ൽ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​ർ റാ​ങ്കി​ൽ സ്ഥി​ര​നി​യ​മ​നം ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ എ​ൻ​ടി​എ​യു​ടെ 2023 ലെ ​നീ​റ്റ് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ചു​ള്ള പ്ല​സ്ടു/ ത​ത്തു​ല്യം. റെ​ഗു​ല​ർ രീ​തി​യി​ൽ പ​ഠി​ച്ച് ആ​ദ്യ​ത്തെ അ​വ​സ​ര​ത്തി​ൽ ത​ന്നെ പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ സേ ​എ​ഴു​തി ജ​യി​ച്ച​വ​രും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷാ ഫീ​സ്: 200 രൂ​പ.
വെ​ബ്സൈ​റ്റ്: www. joinindianarmy.nic.in