വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ വാഹന പരിശോധനകള്‍ കര്‍ക്കശമാക്കിയപ്പോള്‍ നേരത്തേ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് യാത്രയില്‍നിന്നു പിന്മാറിയതോടെയാണ് സ്കൂള്‍ അധികൃതര്‍ പാലായിലെ കെഎസ്ആര്‍ടിസി അധികൃതരെ സമീപിച്ചത്. സ്കൂള്‍ അധികൃതരെ നിരാശരാക്കാതെ കെഎസ്ആര്‍ടിസി അധികൃതര്‍ തങ്ങളുടെ ഡിപ്പോയിലെ ഏറ്റവും നല്ല ബസ് വിനോദയാത്രയ്ക്കായി അനുവദിച്ചു.
പത്താം ക്ലാസില്‍ പഠിക്കുന്ന 30 കുട്ടികളും അഞ്ച് അധ്യാപകരും വാഗമണിനാണ് വിനോദയാത്ര പോയത്. ബസിലെ ഹൃദ്യമായ സംഗീതം ആസ്വദിച്ച് പാട്ടുപാടി നൃത്തംവച്ചാണ് വിദ്യാര്‍ഥികള്‍ യാത്ര ആസ്വദിച്ചത്.
രാവിലെ 6.30നു പോയ സംഘം വൈകുന്നേരം ആറോടെ സ്കൂളില്‍ തിരിച്ചെത്തി. ജിഎസ്ടി ഉള്‍പ്പെടെ 12,000 രൂപയായിരുന്നു ചാര്‍ജ്. പാലാ ഡിപ്പോയില്‍ നിന്ന് അമ്പായത്തോടിനു സര്‍വീസ് നടത്തുന്ന കൊണ്ടോടി ബില്‍ഡ് ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് വിനോദയാത്രയ്ക്കായി അനുവദിച്ചത്.
വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസുകളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പ്രത്യേക പാക്കേജ് തുടങ്ങിയിട്ടുണ്ട്. വിളക്കുമാടം സ്കൂളിന്റെ വിനോദയാത്ര ഹിറ്റായതോടെ നിരവധി സ്കൂളുകള്‍ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ അന്വേഷണം നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി സ്കൂള്‍, കോളജ് വിനോദയാത്രകളും ഉള്‍പ്പെടുത്താനാണ് നീക്കം.