ജവഹർ നാവോദയ വിദ്യാലയങ്ങളിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള താത്കാലിക നിയമനമാണ്.
കേരളം, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഒഴിവ്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്, ആർട്ട് ടീച്ചേഴ്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, മ്യൂസിക്ക് ടീച്ചർ, ലൈബ്രേറിയൻ, ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് അവസരം.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചറുടെ ഒഴിവ് ഹിന്ദി, ഇംഗ്ലീഷ്, മാത്സ്, സയൻസ് (ബോട്ടണി, സുവോളജി, കെമിസ്ട്രി), സോഷ്യൽ സ്റ്റഡീസ്, പ്രാദേശികഭാഷകൾ എന്നീ വിഷയങ്ങളിലുണ്ട്.
ഉയർന്ന പ്രായപരിധി 50 വയസാണ്. എന്നാൽ നവോദയ വിദ്യാലയങ്ങളിലോ സർക്കാർ സ്കൂളുകളിലോ മുന്പ് ജോലിചെയ്തവർക്ക് 62 വയസുവരെ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 20. വെബ്സൈറ്റ് www.navodaya.gov.in
നവോദയയിൽ അധ്യാപകർ
01:13 PM Jun 21, 2023 | Deepika.com